വലിയൊരു പണക്കാരൻ കൊല്ലപ്പെടുന്നു.അയാൾക്ക്‌ മക്കളില്ല. എന്നാൽ ഒരുവനെ ദത്തെടുത്ത് വളർത്തിയിരുന്നു. ലാർഗോ എന്നാണ് അവന്റെ പേര്.ലാർഗോയ്ക്ക് പണത്തിലൊന്നും വലിയ താല്പര്യമില്ല.

പക്ഷെ ലാർഗോയെ കാത്തിരിക്കുന്നത് വലിയ ആസ്തികളാണ്. ആ വലിയ സാമ്രാജ്യം ഒറ്റയ്ക്ക് നോക്കിനടത്താനുള്ള കഴിവ് അവനില്ല. ആരെ വിശ്വസിക്കണം എന്ന് പോലും അവനറിയില്ല. തന്റെ അച്ഛന്റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നിടത്ത് കഥ ത്രില്ലിംഗ് ആകുന്നു.

വലിയ വിജയമായ ഈ ഫ്രഞ്ച് ചിത്രം മികച്ച ആക്ഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നാണ്. കൃത്യമായ പേസിങ് ആയതിനാൽ ബോറടിയില്ല.