സഞ്ജു ഒരു നല്ല ബയോഗ്രഫി എന്ന് പറയാനൊക്കില്ല. നല്ലൊരു എന്റർടൈനർ ആണ്. പലതും മിസ്സിംഗ്‌ ആയി തോന്നിയിട്ടുണ്ട് ഈ സിനിമയിൽ. അതിൽ ആദ്യത്തേത് സഞ്ജയ്‌ ദത്തിന്റെ ആദ്യഭാര്യയുടെ കാര്യമൊക്കെയാണ്. കേവലം ഒരു ചെറിയ ന്യൂസിൽ മാത്രമായി അത് ഒതുക്കരുതായിരുന്നു.

നർഗീസ് ആയി മനീഷയുടെ അഭിനയം പോരായിരുന്നു. പക്ഷെ പരേഷ്,വിക്കി,രൺബീർ എന്നിവരൊക്കെ കിടു ആയതിനാൽ നമ്മൾ അത് മറക്കും. സിനിമാറ്റിക് ലിബർട്ടി ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ നിഷേധിക്കാനും പറ്റില്ല.

മീഡിയയുടെ പോക്രിത്തരം തുറന്ന് പറയുന്നു എന്നൊരു മെറിറ്റ് സിനിമയ്ക്ക് സ്വന്തമാണ്.അതിനാൽ തന്നെ സഞ്ജു ഇഷ്ട ചിത്രവുമാണ്.