തങ്ങളുടെ ടാർഗെറ്റഡ് ഓഡിയന്സിനെ പ്രീതിപ്പെടുത്തിയാൽ സിനിമ വലിയ വിജയമാകും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ചിത്രം. ഇന്നും തമിഴ് ജനത ഫാമിലി സെന്റിമെന്റ്സ് ഇഷ്ടപ്പെടുന്നു.അത് ശരിയായ അളവിൽ നൽകിയാൽ ജനം ഏറ്റെടുക്കും.

നാല് ചേച്ചിമാരുടെ അനിയനായി ജനിച്ച നായകന്റെ കഥ. തമിഴ് നാട്ടിൽ സ്വന്തം ചേച്ചിയുടെ മകളെ കല്യാണം കഴിക്കാമല്ലോ..പക്ഷെ നായകൻ അതിനായി തിരഞ്ഞെടുക്കുന്നത് പുറത്തു നിന്നുള്ള ഒരാളെയാണ്.അതോടെ കുടുംബത്തിൽ പ്രശ്നം വരുന്നു.

ചില സീനുകളൊക്കെ വലിയ രീതിയിൽ ടെൻഷൻ ഉണ്ടാക്കും വിധം ആയിരുന്നു.ഇമോഷണൽ സീനുകൾ നന്നായി കണക്റ്റ് ആയിട്ടുണ്ട്.മലയാളികൾക്ക് സീരിയൽ നിലവാരം തോന്നും എങ്കിലും എത്തേണ്ടവരിൽ കൃത്യമായി എത്തിയിട്ടുണ്ട്.