മാർവെൽ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ കുറേ പോസിറ്റീവ് റിവ്യൂകൾ വരും. ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രീകരണം എന്നതിനാൽ പലരും റിവ്യൂ ശരി വയ്ക്കുകയും ചെയ്യും. എന്നാൽ മാറ്റത്തിന്റെ പാതയിലേക്ക് ചത്താലും വരില്ല എന്ന രീതിയിലാണ് ഈ സിനിമ.

പഴയ ജയ്ൻറ്റ് മാനായ പിം തന്റെ ഭാര്യയെ ക്വന്ധം റിയാലത്തിൽ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതായത് ഒറിജിനൽ വാസ്പ്. പുള്ളിക്കാരിയെ വീണ്ടെടുക്കാണുള്ള ആന്റ് മാന്റെ സാഹസികതയാണ് സിനിമ. കൂട്ടിനു പുതിയ വാസ്പ്.

സത്യം പറയാമല്ലോ..ചുമ്മാ കണ്ടിരിക്കാം എന്നല്ലാതെ ഇഷ്ടപ്പെടുത്തുന്ന യാതൊന്നും തന്നെ ഈ സിനിമ ഓഫർ ചെയ്തില്ല. ആക്ഷൻ സീനുകളൊക്കെ നന്നായിരുന്നു. പക്ഷെ മാർവൽ ഈ രീതിയിൽ സിനിമ പടച്ചു വിടുന്നതിനോട് കട്ട എതിർപ്പ് രേഖപ്പെടുത്തുന്നു.