സുകുമാർ സംവിധാനം നിർവ്വഹിച്ചു രാംചരൻ നായകനായ രംഗസ്ഥലം എന്തുകൊണ്ട് ഇത്രയേറെ അഭിനന്ദനങ്ങൾ നേടിയെടുത്തു എന്നാൽ കഥ പറച്ചിലിലെ ലാളിത്യം തന്നെയാണ്. പിന്നെ അഭിനയം എന്താണെന്ന് പോലും അറിയില്ല എന്ന് ഏവരും വിധിയെഴുതിയ രാംചരൻ ഇവിടെ ചിട്ടിബാബു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷെ തന്റെ കരിയർ ബെസ്റ്റ് പ്രകടനം.

സ്ഥിരം തെലുങ്കു സിനിമയിൽ കാണുന്ന ഒരു വിഭാഗം ജനങ്ങളും ക്രൂരനായ ജന്മിയും അന്യായം ചോദ്യം ചെയ്യുന്ന നായകനും തന്നെയാണ് ഇതിലും കഥ ആകുന്നത് എങ്കിലും അത് പറഞ്ഞിരിക്കുന്ന വിധം സുന്ദരമാണ്. ചെവി കേൾക്കാൻ പ്രയാസമുള്ള നായകന്റെ ഈഗോയും അയാളുടെ പ്രണയവും ഒക്കെയായി ആദ്യപകുതി രസകരമായി കടന്നു പോകുന്നുണ്ട്. ജഗപതി ബാബു ആയുള്ള സീനുകളിൽ മാസ് ഓവർലോഡ് ആയിരുന്നു. അതും അമാനുഷികം അല്ലാതെ കിടിലൻ ആയി.

ഊഹിക്കാൻ പറ്റുന്ന രീതിയിൽ കഥ നീങ്ങുന്നു എന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ചു അവസാനം അത്ഭുതപ്പെടുത്തിക്കൊണ്ട് ക്ലൈമാക്സ് എത്തുമ്പോൾ രംഗസ്ഥലം ഇരുകൈയ്യുംഅടിച്ചു സ്വീകരിക്കേണ്ട ചിത്രമായി മാറുന്നു.