ദണ്ടുപാളയം ഗാങ്ങിന്റെ കഥ മൂന്ന് ഭാഗങ്ങളിലായി ചിത്രീകരിച്ചു അവസാനം അതിനൊരു നിഗമനം നൽകി അവസാനിക്കുമ്പോൾ പൂർണ്ണ നിരാശ സമ്മാനിച്ചു എന്ന് പറയാതെ വയ്യ. ആദ്യഭാഗത്തിൽ ആ കൂട്ടത്തിന്റെ അക്രമങ്ങളും മോഡസ് ഓപ്പറേണ്ടിയും ഒക്കെ കാണിച്ചു കൊണ്ട് നമ്മെ ഭയപ്പെടുത്തി സംവിധായകൻ രണ്ടാം ഭാഗത്തിൽ അവരെ നല്ലവരായി കാണിച്ചിട്ടുണ്ട്. ഒരു കൺഫ്യൂഷൻ നിലനിർത്തിയാണ് രണ്ടാം ഭാഗം അവസാനിച്ചത്.

സത്യത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്നുള്ള ഉത്തരമൊന്നും മൂന്നാമത്തെ ഭാഗം നൽകുമെന്ന് ഉറപ്പില്ല്ലായിരുന്നു. എന്നാൽ നല്ലൊരു അവസാനം ഈ സിനിമയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ദണ്ടുപാളയം ഗാങ്ങിന്റെ അപ്പൻ അപ്പൂപ്പന്മാരുടെ കാലത്ത് നിന്നുള്ള ഫ്‌ളാഷ്ബാക്കും അവർ കാണിച്ചു കൂട്ടിയ നിഷ്ടൂരമായ കൊലപാതകങ്ങളും റേപ്പും ആക്രമണങ്ങളും വീണ്ടും വീണ്ടും കാണിച്ചു എല്ലാത്തിനും കൂടിയൊരു പോലീസ് ഭാഷ്യം നല്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

യഥാർത്ഥ സത്യം എന്നൊന്നില്ല എന്നുള്ള നിഗമനമാണ് സംവിധായകൻ നമുക്ക് നൽകുന്നത്. അതിനായി ഒരു മൂന്നാം ഭാഗം നൽകി നിരാശപ്പെടുത്തേണ്ടിയിരുന്നില്ല.