“Cold Rock ലെ നിഗൂഢതകൾ”

Cold Rock ഒരു മൈനിങ് സിറ്റി ആണ്. നിലവിലെ തൊഴിലില്ലായ്മ മൂലം അവിടുത്തെ ജനങ്ങൾ സാമ്പത്തികമായി കഷ്ടപ്പെടുകയാണ്. അതിനിടെ കുട്ടികളുടെ സ്കൂളും അടച്ചുപൂട്ടുന്നു. ഇതിനേക്കാൾ ജനങ്ങൾ ഭയപ്പെട്ടിരുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഒരു അർബൻ ലെജന്റിനെ ആയിരുന്നു. Tall Man എന്ന് വിളിക്കപ്പെടുന്ന അയാൾ ഇതുവരെ പത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയിരിക്കുന്നു.

ക്യാരക്ടർ ഡെവലൊപ്മെന്റിനു വേണ്ടി ആദ്യത്തെ അര മണിക്കൂർ ചിലവഴിച്ചതിനു ശേഷം നേരെ ഒരു എഡ്ജ് ഓഫ് സീറ്റർ എന്ന നിലയിൽ കഥ പറയുകയാണ് ചിത്രം. നിരവധി ട്വിസ്റ്റുകൾ കഥയിൽ വന്നുപോകുന്നുണ്ട്. ഒരുപോയിന്റിൽ ഒരു ട്വിസ്റ്റ്‌ രണ്ട് ട്വിസ്റ്റ്‌ ചറപറാ ട്വിസ്റ്റ്‌ എന്നാണ് കഥയുടെ പോക്ക്.

ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അതുവരെ നിലനിർത്തിയ മൊമന്റം തുടർന്നും അങ്ങോട്ടേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. സംശയങ്ങൾ ഒന്നുമില്ലാതെ തൃപ്തികരമായ പര്യവസാനമാണ് നൽകുന്നത് എങ്കിലും അമിതപ്രതീക്ഷ എനിക്ക് വില്ലനായി.എന്നിരുന്നാലും ഒറ്റയിരുപ്പിനു കണ്ടു തീർക്കാവുന്ന നല്ലൊരു എൻഗേജിങ് ത്രില്ലർ ആയി തന്നെ അനുഭവപ്പെട്ടു ഈ ചിത്രം.