ആക്ഷൻ സിനിമകൾക്ക് ഒരു വഴിത്തിരിവ് ഉണ്ടാക്കിയ സിനിമ കാണാൻ വൈകിയതിൽ ഖേദം തോന്നിയത് ലിയോൺ കണ്ടപ്പോൾ ആണ്. ഹോളിവുഡിലും ഏഷ്യൻ സിനിമകളിലും ഒക്കെയായി സ്ഥിരം കണ്ടു വരുന്ന ഹിറ്റ്മാൻ നായകന്മാർക്കൊരു തന്ത ഉണ്ടെങ്കിൽ അത് ഇവനാണ്.. ലിയോൺ.. ദി പ്രൊഫഷണൽ..

നായകൻ മാത്രമല്ല സ്റ്റാൻസ്‌ഫീൽഡ് എന്ന സ്റ്റാൻ…വില്ലന്മാരിൽ വെച്ച് ഏറ്റവും കിടു ലിസ്റ്റിൽ ടോപ് 10 ൽ എത്തുന്ന ഐറ്റം. അയാളുടെ മാനറിസങ്ങളും മറ്റും കണ്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്. ഗാരി ഓൾഡ്മാൻ ഇത്തരം ഒരു കിടു കഥാപാത്രത്തെ സമ്മാനിച്ചിട്ടു ഞാൻ ഇത് കാണാൻ വൈകിയല്ലോ എന്നോർക്കുമ്പോഴാ…

നടാലി പോർട്മാന്റെ ചെറുപ്പത്തിലെ അഭിനയം കാണുമ്പോൾ തന്നെ അന്നുള്ളവർ ഊഹിച്ചിരിക്കണം ഭാവിയിൽ വലിയൊരു താരമായി മാറും എന്നത്. ലിയോണും മറ്റിൽഡയും തമ്മിലുള്ള ആത്മബന്ധം അത്രമേൽ ഭംഗിയാക്കി അവതരിപ്പിച്ചിരിക്കുന്നു.

1994 ൽ റിലീസായി എങ്കിലും ഇന്ന് കാണുമ്പോൾ പോലും ഒരു ഫ്രഷ്‌നെസ് നമുക്ക് കിട്ടുന്നിടത്താണ് ഈ സിനിമയുടെ വിജയം. One Of The Best…..