“എന്റെ കാലുകൾക്ക് ചലനശേഷിയില്ല. മനസ്സിലുള്ള പ്രതികാരം ചെയ്യാൻ ഒറ്റയ്ക്ക് സാധ്യമല്ല. എന്റെ ഭർത്താവിനെയും മകളെയും നിഷ്കരുണം കൊലപ്പെടുത്തിയ അവനു വേദന നിറഞ്ഞ ഒരു മരണം നൽകാൻ എനിക്ക് സഹായികൾ വേണം. എന്റെ ഹൃദയം, റെറ്റിന, വൃക്ക തുടങ്ങിയ അവയവങ്ങൾ ആണ് അവർക്കായി ഞാൻ നൽകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന അവർ തീർച്ചയായും എന്നെ സഹായിക്കും.”

The Five എന്ന ചിത്രത്തെ മറ്റുള്ളവർ പ്രതികാരകഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇതാണ്. Mother, Vengeance എന്നീ സിനിമകളെ ഓർമിപ്പിക്കും വിധമാണ് കഥ. അതിൽ പണത്തിനു പകരം അവയവങ്ങൾ നൽകുന്നു എന്നതാണ് പുതുമ. പ്രതികാരം നിർവ്വഹിച്ചയുടൻ മരണം ആഗ്രഹിക്കുന്ന ഒരു അമ്മ.

വളരെ സിംപിൾ ആയ ഒരു കഥയാണ്. ഒരു സീരിയൽ കില്ലർ തന്റെ കുടുംബം നശിപ്പിച്ചതിന് പകരം വീട്ടാൻ ഒരുങ്ങുന്ന അമ്മ. സീരിയൽ കില്ലറിന്റെ മാനറിസങ്ങൾ കൊറിയൻ സിനിമയിൽ കണ്ടുമടുത്ത ഒന്നു തന്നെയാണ്. എന്നിരുന്നാലും അയാളോടുള്ള പ്രതികാരം എപ്രകാരം എന്ന് പറയാനായി കഥ മുന്നോട്ടു പോകുന്ന രീതി ത്രില്ലിംഗ് ആണ്.

അഭിനേതാക്കൾ എല്ലാവരും തന്നെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പേസിങ് ഒട്ടും ബോറടിക്കാത്ത വിധം ആയിരുന്നു. ത്രില്ലിംഗ് ആയുള്ള രംഗങ്ങളും സ്വല്പം ഇമോഷണൽ ആയ ക്ലൈമാക്‌സും ഒക്കെയായി സിനിമ നല്ലൊരു അനുഭവം ആയിരുന്നു.