അർഖം അസൈലത്തിൽ നിന്നും ജോക്കറും പെൻഗിനും രക്ഷപ്പെടുന്നു. പിന്തുടർന്ന് ചെല്ലുന്ന ബാറ്റ്മാൻ ജോക്കർ ഒരു നദിയിലേക്ക് മുങ്ങിത്താഴുന്നതാണ് കാണുന്നത്. ശ്മാശാനത്തിനു അടുത്തേക്ക് ചെല്ലുന്ന പെൻഗിന്റെ രക്തം ഉണർത്തുന്നത് വാമ്പയറുകളുടെ രാജാവായ ഡ്രാക്കുളയെ ആണ്. ട്രാൻസിൽവാനിയയിൽ നിന്നും തന്റെ ശരീരം ഗോതമിൽ എത്തിയതറിഞ്ഞ ഡ്രാക്കുള തനിക്കായി ഒരു സൈന്യം ഗോതമിൽ ഉണ്ടാക്കാനായി പുറപ്പെടുകയാണ്. ഗോതമിന്റെ രക്ഷകൻ ഡ്രാക്കുളയ്ക്ക് എതിരെയും…

Batman v/s Dracula എന്ന പേര് തന്നെയായിരുന്നു ഈ സിനിമ കാണാൻ തോന്നിപ്പിച്ച ഘടകം. ഐകോണിക് ആയ രണ്ട് കഥാപാത്രങ്ങൾ ഒന്നിച്ചു എത്തുന്നത് കാണുന്നത് തന്നെ രസമായിരുന്നു. ജോക്കറിന്റെ സാമിപ്യം ആദ്യത്തെ കുറച്ചു മിനിറ്റുകളിൽ മാത്രമായി ഒതുങ്ങി പോയി എങ്കിലും പിന്നീട് 2.0 വേർഷൻ ആയി എത്തുന്നുണ്ട്. പെൻഗിൻ ചില വൺലൈനർ ഒക്കെ ആയി രസിപ്പിക്കുന്നുണ്ട്.മൊത്തത്തിൽ ഒരു മണിക്കൂർ 23 മിനിറ്റ് നല്ലൊരു ആസ്വാദനം നൽകാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.