1960 കളിൽ ഉണ്ടായിരുന്ന ബാറ്റ്മാൻ പരമ്പരകളെ ആസ്പദമാക്കി 2016 ൽ ഇറക്കിയ ചിത്രം. സാധാരണ ഡാർക് ആയിട്ടുള്ള ബാറ്റ്മാൻ കഥകളെ പോലെ ആയിരുന്നില്ല അവതരണം. കുട്ടികളെ കൂടുതൽ ലക്ഷ്യമാക്കിയിട്ടുള്ള അവതരണം ആയിരുന്നു. ഓരോ പഞ്ചിനും ഡിഷ്യും ടമാർ എന്നൊക്കെയുള്ള ശബ്ദവും ഒക്കെയായി ഒരു വെറൈറ്റി ഫീൽ ആയിരുന്നു.

ബാറ്റുമാന്റെ സ്ഥിരം ശത്രുക്കളായ പെൻഗിന്, ജോക്കർ, റിഡ്‌ലർ, ക്യാട് വുമൺ എന്നീ നാലുപേരും ഒരേസമയം പ്രത്യക്ഷപ്പെടുന്നു. റോബിൻ, ബാറ്റ്മാൻ എന്നിവർ അവരെ തുരത്താനായി എത്തുന്നു. എന്നാൽ ബാറ്റുമാന്റെ സ്വഭാവം തന്നെ മാറ്റിയെടുക്കാൻ തക്ക പദ്ധതിയുമായാണ് ശത്രുക്കൾ എത്തിയിരുന്നത്. അതിൽ നിന്നും രക്ഷപെടാൻ അവർക്കായോ എന്നതാണ് ബാക്കി കഥ.

നേരത്തെ പറഞ്ഞത് പോലെ ഡാർക് മൂഡിന് പകരം കട്ട കോമഡി ഫീലാണ് ഈ സിനിമ നൽകുന്നത്. ഡയലോഗുകൾ അടക്കം അങ്ങനെ തന്നെയാണ്. ഈയൊരു തീമിൽ തന്നെ സിനിമ ഇറക്കാനായിരുന്നു ഡീസിയുടെ ഉദ്ദേശവും. ആ ഒരു മൂഡിൽ കണ്ടാൽ ഇഷ്ടപ്പെടുന്ന സിനിമ. അത്ര മാത്രം.