DC Universe Animated Original Movies #1

മെട്രോപോളിസിനെ രക്ഷിക്കാൻ എന്നും സൂപ്പർമാൻ ഉണ്ടായിരുന്നു. ആർക്കും പരാജയപ്പെടുത്താനാകാത്ത അജയ്യനായി ജനങ്ങൾ അദ്ദേഹത്തെ കരുതി. എന്നാൽ ചില സമയങ്ങളിൽ അജയ്യർക്ക് വരെ പരാജയം രുചിക്കാം. അത്തരത്തിൽ ഒന്നായിരുന്നു ഡൂംസ്ഡേ ആയുള്ള സൂപ്പർമാന്റെ പോരാട്ടം. അതിനൊടുവിൽ സൂപ്പർമാന്റെ മരണം ജനങ്ങൾക്ക്‌ കാണേണ്ടി വരുന്നു.

സൂപ്പർമാന്റെ മരണശേഷം ടോയ്‌മാന്റെ രൂപത്തിൽ അക്രമം മെട്രോപോളിസിൽ നടക്കുന്നു. രക്ഷിക്കാൻ വീണ്ടും സൂപ്പർമാൻ എത്തുന്നു. മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്നത് യഥാർത്ഥ സൂപ്പർമാൻ തന്നെ ആണോ?

ഡീസിയുടെ ആനിമേറ്റഡ് മൂവി യൂണിവേസിന്റെ ആദ്യത്തെ ചിത്രം തന്നെ കലക്കൻ.സൂപ്പർമാന്റെ മരണത്തിൽ തുടങ്ങിയ തുടക്കവും പിന്നീട് ലക്സ് ലൂതറിന്റെ പദ്ധതികളും ഒക്കെയായി നല്ല സ്റ്റോറിലൈനിൽ ബോറടിക്കാതെ ഒന്നേകാൽ മണിക്കൂർ കണ്ടിരിക്കാനുള്ള വകയെല്ലാം ചിത്രം നൽകുന്നുണ്ട്.