DC Universe Animated Original Movies #2

ജസ്റ്റിസ് ലീഗിന്റെ തുടക്കം കാണിക്കുന്ന ഈ സിനിമയിൽ ബാറ്റ്മാൻ, സൂപ്പർമാൻ, വണ്ടർ വുമൺ എന്നിവരൊന്നും കാര്യമായി കയ്യടി നേടുന്നില്ല. സാധാരണ കൂടുതലായി സ്കോർ ചെയ്യാറുള്ള ബാറ്റ്മാൻ ഇത്തവണ സൈലന്റ് ആണ്. ഇന്തോ-ചൈന ബോർഡറിൽ വെച്ചുള്ള കലാപത്തെ തുടർന്നുള്ള സൂപ്പർമാന്റെയും വണ്ടർ വുമണിന്റെയും സംഭാഷണം അത്ര രസത്തിലും ആയിരുന്നില്ല.

The Centre എന്ന് പേരുള്ള കൂട്ടമാണ് ഇത്തവണ ഭൂമിയെ നശിപ്പിക്കാനായി എത്തുന്നത്. ബാരി അലൻ സിനിമ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ നല്ല ആക്ഷൻ സീനുകൾ കൊണ്ട് സ്കോർ ചെയ്യുന്നുണ്ട്. നമ്മൾ പ്രതീക്ഷിക്കാത്ത സൂപ്പർ ഹീറോമാരുടെ ഹീറോയിസം ആണ് എറണാകുളം സിനിമയിൽ കാണുന്നത്.

ജോർഡനു മോതിരം കിട്ടുന്നതും അവസാനത്തെ സംഘട്ടനത്തിൽ ബാറ്റ്മാൻ, സൂപ്പർമാൻ ( സൂപ്പർമാൻ ആദ്യമേ എടുത്തുചാടി കിട്ടേണ്ടത് വാങ്ങിക്കൂട്ടി കളമൊഴിയുന്നതു കൊണ്ട് ടിയാനിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിച്ചില്ല) എന്നിവരേക്കാൾ കൂടുതൽ കയ്യടി ഗ്രീൻ ലാന്റേൺ ആയി ജോർദാൻ നേടുന്നുണ്ട്. അവസാനം ജസ്റ്റിസ് ലീഗിന്റെ ഒരുമിക്കലും ഇതിൽ കാണാം. മൊത്തത്തിൽ കുറച്ചു സ്ലോ ആണെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം.