DC Animated Original Movies #5

ഹാൾ ജോർദാൻ എങ്ങനെ ഗ്രീൻ ലാന്റേൺ ആയി എന്നും, റിങ് എന്തുകൊണ്ട് ജോർഡനെ തിരഞ്ഞെടുത്തു എന്നും പറയുന്ന ഒറിജിൻ സ്റ്റോറി ആയി കണക്കാക്കാം ഡീസിയുടെ അഞ്ചാമത്തെ ആനിമേറ്റഡ് മൂവിയെ. അബിൻ സുറിന്റെ മരണശേഷം റിങ് ജോർദാന്റെ കയ്യിലെത്തുന്നു. ഭൂമിയിൽ നിൽക്കുന്ന ജോർദാനെ തേടി പ്ലാനറ്റ് ഓവിൽ നിന്നും ആളുകൾ എത്തുന്നു.

റിങ് ധരിക്കണം ജോർദാൻ ശരിക്കും അർഹനാണോ എന്ന് പ്ലാനറ്റിലുള്ള ഗാർഡിയൻസ് തീരുമാനിക്കും. അതുവരെ സിൻസ്ട്രോയുടെ കൂടെ കൂടാൻ ജോർദാനോട് നിർദ്ദേശിക്കുന്നു. എന്നാൽ സിൻസ്ട്രോ കർക്കശക്കാരനായ ഒരു ലാന്റേൺ ആയിരുന്നു. അയാളുടെ കൂടെയുള്ള കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ പല നിഗൂഢതകളും രഹസ്യങ്ങളും അവിടെ ചുരുൾ അഴിയുന്നു.

വണ്ടർ വുമൺ പോലെ തന്നെ ഒന്നേകാൽ മണിക്കൂർ ഒട്ടും ബോറടിയില്ലാതെ കാണാനാകുന്ന ഒരു ആക്ഷൻ പാക്കേഡ് ആനിമേഷൻ മൂവിയാണ് ഗ്രീൻ ലാന്റേൺ ഫസ്റ്റ് ഫ്ലൈറ്റ്. ചെറിയ സസ്‌പെൻസും ആക്ഷൻ രംഗങ്ങളും ഒക്കെയായി നല്ലൊരു ടൈം പാസ് ചിത്രം.