DC Original Animated Movies #7

DC യൂണിവേഴ്‌സ് പോലെ തന്നെ മറ്റൊരു യൂണിവേഴ്‌സ് ഉണ്ടെന്നു കരുതുക. അവിടെ ജോക്കറും ലക്സ് ലൂതറും ഒക്കെ നല്ലവരും, സൂപ്പർമാന്റെ അതേ കഴിവുകൾ ഉള്ള അൾട്രാമാൻ, ബാറ്റുമാന്റെ അതേ കഴിവുകൾ ഉള്ള ഔൾമാൻ, സൂപ്പർവുമൺ എന്നിവരൊക്കെ വില്ലന്മാരും ആണെന്ന് കരുതുക. ഇവരിൽ നിന്നും ആ ലോകത്തെ രക്ഷിക്കണം എന്ന് പറയാൻ ലൂതർ DC യൂണിവേഴ്സിൽ എത്തി ജസ്റ്റിസ് ലീഗിനെ കാണുന്നതാണ് സിനിമയുടെ തുടക്കം.

ലോകത്തെ രക്ഷിക്കുന്നത് തങ്ങളുടെ കടമയായി കാണുന്ന സൂപ്പർമാൻ, ഫ്ലാഷ്, വണ്ടർ വുമൺ, ഗ്രീൻ ലാന്റേൺ, മാൻഹട്ടൻ എന്നിവരൊക്കെ സഹായിക്കാനായി മറ്റേ യൂണിവേഴ്സിലേക്ക് പോകുന്നു എങ്കിലും ബാറ്റ്മാൻ പോകാൻ തയ്യാറാകുന്നില്ല. അത് മാത്രമല്ല നല്ലവനായ ലക്സ് ലൂതർ എന്തോ മറയ്ക്കുന്നുമുണ്ട്. ജസ്റ്റിസ് ലീഗ് അംഗങ്ങൾ ലൂതറിന്റെ യൂണിവേഴ്സിലേക്ക് പോകുന്നു. തുടർന്നുള്ള ത്രില്ലിംഗ് ആയുള്ള സംഭവവികാസങ്ങളാണ് ബാക്കിയുള്ള കഥ.

ഡീസീ ആനിമേറ്റഡ് യൂണിവേഴ്സിൽ അക്വാമാൻ ആദ്യമായി എത്തുന്നത് ഈ ഏഴാമത്തെ സിനിമയിലാണ്. ഓരോ ഫ്രെയിമിലും മിനിമം എട്ടു സൂപ്പർഹീറോ എങ്കിലും ഉണ്ടാകും. മൊത്തത്തിൽ നല്ലൊരു എന്റർടൈനർ!