ഡ്വെയ്ൻ ജോൺസന്റെ ചിത്രങ്ങൾ എന്റർടൈൻമെന്റ് എന്നൊരു ഘടകത്തിന് മാത്രം പ്രാധാന്യം കൊടുത്താണ് നിർമിക്കാറുള്ളത്. പലപ്പോഴും ക്രിട്ടിക്സ് വലിച്ചുകീറി ഒട്ടിക്കുന്ന സിനിമകൾ ആണെങ്കിലും ബോക്സ് ഓഫീസിൽ ജോൺസൻ നല്ല ഗ്യാരന്റി ഉള്ളൊരു നടനാണ്. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകന്മാരുടെ ലിസ്റ്റിൽ ജോൺസൻ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

റാംപേജിനു ശേഷം റിലീസായ സ്കൈസ്ക്രപേർ എന്ന ചിത്രത്തെ Die Hard Without A leg എന്ന് വേണേൽ പറയാം. നമ്മൾ ഇതിനു മുൻപ് കണ്ട ഡൈ ഹാർഡ് സീരീസുകളുടെ അതെ കഥ തന്നെയാണ് ഈ സിനിമയിലും പറയുന്നത്. എന്നാൽ ശക്തനായ ഒരു വില്ലനോ ത്രില്ലിംഗ് ആയുള്ള മൊമെന്റ്‌സോ അധികം ഇല്ലാതെയാണ് കഥ പറയുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ സെക്യൂരിറ്റി ഇൻ ചാർജ് ആയി നിയോഗിക്കപ്പെടുന്ന നായകൻ, കെട്ടിടത്തിന്റെ ഉടമസ്ഥനോടുള്ള വിരോധത്തിന്റെ പേരിൽ, അയാളിൽ നിന്നും എന്തോ ഒന്നു സ്വന്തമാക്കാൻ കെട്ടിടത്തിന് തീയിടുന്ന വില്ലന്മാർ, കെട്ടിടത്തിൽ അകപ്പെട്ടു പോകുന്ന സ്വന്തം കുടുംബത്തെ രക്ഷിക്കാൻ നായകൻ എത്തുന്നു. ഒരേ പോലെ പോലീസും വില്ലന്മാരും നായകനെ വേട്ടയാടുന്നു, അതിനിടയിൽ കുടുംബത്തെയും രക്ഷിക്കണം.. ഇതാണ് ജോൺസന്റെ പുതിയ ചിത്രത്തിന്റെ കഥ. ഒരു പഴയ ബോംബ് കഥ എന്ന പേരായിരുന്നു കൂടുതൽ അനുയോജ്യം.

മേല്പറഞ്ഞതു പോലെ ഒന്നര മണിക്കൂർ ബോറടിയില്ലാതെ ചുമ്മാ കണ്ടിരിക്കാം ഈ സിനിമയെ. റോക്ക് ജോൺസൻ ചിത്രങ്ങളിൽ നമ്മൾ പ്രതീക്ഷിക്കുന്നതും അതാണല്ലോ.. പക്ഷെ ഇല്ലോജിക്കൽ ആയുള്ള പല ഹീറോയിസങ്ങളും പലപ്പോഴും നിരാശ സമ്മാനിക്കുന്നുണ്ട്.