DC Animated Original Movies #8

ഗോതം നഗരത്തിൽ പുതിയൊരു വിജിലൻഡെ എത്തിയിരിക്കുന്നു. റെഡ് ഹുഡ് എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് മാസ്ക് നടത്തുന്ന ഇല്ലീഗൽ ആയുള്ള പല ബിസിനസ്സും തടയിടാൻ റെഡ് ഹുഡിന് കഴിയുന്നു. പതിവുപോലെ ബാറ്റ്മാൻ എത്തുന്നു. എന്നാൽ ബാറ്റ്മാന്റെ ആയുധങ്ങൾ എന്തൊക്കെയാണ് എന്നുള്ള കൃത്യമായ വിവരങ്ങൾ റെഡ് ഹുഡിന് അറിയാമായിരുന്നു. ബാറ്റ്മാൻ ഉപയോഗിക്കുന്ന കയർ ഏതു കത്തി ഉപയോഗിച്ച് മുറിക്കാൻ ആകും എന്നുവരെ അറിയാം.നീണ്ട ഒരു ചേസിങ്ങിനു ഇടയിൽ രക്ഷപെട്ട റെഡ്ഹുഡ് ബാറ്റുമാനെ അഭിനന്ദിക്കുമ്പോൾ ബ്രൂസ് എന്ന് പേരെടുത്തു പറയുന്നു!!!!

ബാറ്റ്മാൻ കോമിക്സിലെ ഒട്ടുമിക്ക കേന്ദ്രകഥാപാത്രങ്ങളും ഈ സിനിമയിൽ എത്തുന്നുണ്ട്. ജോക്കർ, റാസ് അൽ ഖുൽ, ജേസൺ ടോഡ്, ഡിക്ക് ഗ്രെയ്‌സൺ, ബ്ലാക്ക് മാസ്ക് തുടങ്ങിയവരൊക്കെ ഇതിൽ വന്നുപോകുന്നുണ്ട്. ജോക്കറിന്റെ കിടിലൻ വില്ലനിസം ക്ലൈമാക്സിൽ കാണാം.

ഒരു സസ്പെൻസ് സ്റ്റോറി എന്ന നിലയിൽ ഈ ബാറ്റ്മാൻ ചിത്രം സംതൃപ്തി നൽകും.