DC Animated Original Movies #10

സൂപ്പർമാന്റെ മരണം തന്നെയാണ് ഈ സിനിമയുടെയും തീം. ഗവേഷണത്തിനായി സൂര്യനിലേക്ക് പോകുന്ന ഗവേഷകരെ രക്ഷിക്കുന്നതിനിടയിൽ അമിതമായ സോളാർ റേഡിയേഷൻ സൂപ്പര്മാന് ഏൽക്കുന്നു. പതുക്കെ പതുക്കെ താൻ മരിക്കുകയാണ് എന്ന് ബോധ്യപ്പെട്ട സൂപ്പർമാൻ ലൂയിസിനോട് താൻ തന്നെയാണ് ക്ലാർക് കെന്റ് എന്ന രഹസ്യം പറയുന്നു.

ലക്സ് ലൂഥറിനു ഭരണകൂടം മരണശിക്ഷ വിധിക്കുന്നു. എന്നാൽ ലൂതറിന്റെ പദ്ധതികൾ വേറെ ആയിരുന്നു. ലൂയിസിന്റെ പിറന്നനാൾ ദിവസം 24 മണിക്കൂർ നേരത്തേക്ക് മാത്രമായി സൂപ്പർ പവറുകൾ അവൾക്കു നൽകുന്നു. ആ ഒരു ദിവസത്തെ അഡ്വെഞ്ചറുകളും മറ്റുമായി കഴിച്ചു കൂട്ടുന്ന സൂപ്പര്മാന് മുന്നിൽ ജനതയ്ക്കു വേണ്ടിയുള്ള ജീവത്യാഗത്തിനു വേണ്ടിയുള്ള ദിനം അടുത്തെത്തുന്നു.

ധാരളം കാര്യങ്ങൾ പറഞ്ഞു പോകുന്ന ഒരു സിനിമ. സൂപ്പർമാനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ഭൂമിയിൽ ഉള്ളവർ എത്രത്തോളം തന്നെ സ്വാധീനിച്ചിരിക്കുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട് ഇതിൽ. ഒരുപക്ഷെ മനുഷ്യരെ ഇത്രയേറെ സ്നേഹിച്ച വേറെ ഒരു സൂപ്പർഹീറോ ഏലിയൻ ഉണ്ടാകില്ല.