Travis Bickle ന്റെ ഉള്ളിൽ എരിയുന്ന അമർഷം അയാൾ വാക്കുകളിലൂടെ പുറന്തള്ളുന്നതിൽ നിന്നുമാണ് ഈ ഹൃസ്വചിത്രത്തിന്റെ തുടക്കം. നമ്മുടെയെല്ലാം ഉള്ളിൽ പലപ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരാളല്ലേ ഈ ട്രാവിസ്?? ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ.. മനസ്സ് പിടയുന്ന കാഴ്ച്ചകൾ കാണുമ്പോൾ.. അനീതിക്കെതിരെ നിസ്സഹായരായി നിന്നവരുടെ കഥ കേൾക്കുമ്പോൾ… ഒരു വിജിലൻഡെ ഇമേജ് സങ്കല്പത്തിൽ എങ്കിലും തോന്നിയിട്ടില്ലേ??

അക്ഷയ് രാജൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം കലുഷിതമായ ഒരു മനുഷ്യമനസ്സിനെ ഭംഗിയായി ദൃശ്യവൽക്കരിച്ച ഒരു അനുഭവം സമ്മാനിക്കുന്നു. രോഹൻ ലക്ഷ്മന്റെ ഛായാഗ്രഹണം ഒരു ത്രില്ലർ മൂഡ് നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. കളർ ടോണുകൾ നന്നായിരുന്നു. ഒരു സസ്പെൻസ് ത്രില്ലർ ഒരുക്കുമ്പോൾ പശ്ചാത്തല സംഗീതത്തിനും വളരെ പ്രാധാന്യമുണ്ട്. ഇവിടെ അഭിഷേക് ഗോപുരത്തിങ്കൽ, നിർമൽ ദേവി എന്നിവർ അവരുടെ ഭാഗം നന്നായി ചെയ്തപ്പോൾ ടോട്ടൽ പാക്കേജിങ് മികവുറ്റതായി.

അഭിനയിച്ച രണ്ടു പേരിൽ കൂടുതൽ സ്‌പേസ് ഉണ്ടായിരുന്നത് അർജുൻ മണിലാൽ എന്ന അനുഗ്രഹീത കലാകാരനാണ്. നന്നായി ചെയ്തു സുഹൃത്തേ.. ആശംസകൾ..

മൊത്തത്തിൽ കുറവുകളായി ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്ത ഒരു ഷോർട്ട് ഫിലിം ആയിരുന്നു. അക്ഷയ്.. ഇനിയും തുടരുക..

Click To Watch The Short Film