DC Animated Original Movies #13

ജസ്റ്റിസ് ലീഗിലെ അംഗങ്ങളുടെ വീക്നെസ് എന്താണെന്ന് കണ്ടെത്തി അവരെ ബലഹീനർ ആക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വെക്കുന്ന ഒരേ ഒരു സൂപ്പർ ഹീറോ മാത്രമേ ലീഗിൽ ഉള്ളൂ… ബാറ്റ്മാൻ!! ഉദ്ദേശം നല്ലതൊക്കെ ആണെങ്കിലും ഇത്തവണ പണിപാളുന്നു. ബാറ്റുമാന്റെ സങ്കേതത്തിൽ കയറി ആ വിവരങ്ങൾ മിറർ മാസ്റ്റർ അടിച്ചു മാറ്റുന്നു.

ഓരോ ജസ്റ്റിസ് ലീഗ് അംഗങ്ങൾക്കും പ്രധാന എതിരാളികൾ ഉണ്ടല്ലോ.. അങ്ങനെ സൂപർമാനെ മെറ്റാല്ലോ വീഴ്ത്തുന്നു. ബാറ്റുമാനെ ബെയ്‌നും വണ്ടർ വുമണിനെ ചീറ്റയും ഗ്രീൻ ലാന്റേൺനെ സ്റ്റാർ സഫയറും ഫ്ലാഷിനെ മിറർ മാസ്റ്ററും മാൻഹണ്ടറെ മാലീഫാക്കും പരാജയപ്പെടുത്തുന്നു. ഇവരെല്ലാം വണ്ടൽ സാവേജ് എന്ന സൂപ്പർവില്ലന്റെ നിർദ്ദേശത്തോടെയാണ് ജസ്റ്റിസ് ലീഗിനെ കീഴ്പ്പെടുത്തുന്നത്.

സൈബോർഗ് ജസ്റ്റിസ് ലീഗിൽ എത്തുന്നത് കാണിക്കുന്നത് ഈ സിനിമയിലാണ്. ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന കഥ ആയതിനാൽ ബോറടി ഇല്ല.