DC Showcase Animated Shorts #3

2010 ൽ ഡീസിയുടെ ആന്റിഹീറോ ആയ Jonah Hex കേന്ദ്ര കഥാപാത്രമായി ഒരു സിനിമ ഇറങ്ങുകയുണ്ടായി. റയാൻ റെയ്നോൾഡ്സ്നെ പോലെ തന്നെ മാർവലിൽ എത്തും മുൻപ് ഡീസിയുടെ കഥാപാത്രത്തെ അവതരിച്ച ആളാണ്‌ ജോഷ് ബ്രോലിൻ. ഈ സിനിമ ബോക്സ്‌ഓഫീസിലും നിരൂപകരുടെ അടുത്തും തകർന്നടിഞ്ഞു.

അതേ വർഷം തന്നെ ഡീസിയുടെ ആനിമേറ്റഡ് ഷോർട്ട് ഇറങ്ങി. റെഡ് ഡോക് എന്നയാളെ തപ്പി ഇറങ്ങുന്ന ജോനയുടെ കഥ. എന്നാൽ റെഡ്നേക്കാൾ അപകടകാരിയായ മാഡം ലൊറെയ്ൻ എന്ന സ്ത്രീയുടെ അടുത്താണ് ജോനാ എത്തുന്നത്.

ക്ലൈമാക്സ് അടിപൊളി ആയിരുന്നു. ആകെ പതിനഞ്ചു മിനുട്ടിൽ താഴെ മാത്രം ഉള്ളതിനാൽ ഡാർക് മൂഡിലുള്ള ഈ ഷോർട്ട് സമയനഷ്ടം ഉണ്ടാക്കില്ല.