DC Showcase Animated Shorts #5

ഡീസിയുടെ ഷോർട്ടുകളിൽ ഏറ്റവും സെക്സി ആയിട്ടുള്ള ഷോർട്ടാണ് ക്യാറ്റ്വുമൺ. ഒരു പൂച്ചയെ കുറേപ്പേർ കൊല്ലാനായി ഓടിച്ചിടുന്നിടത്താണ് തുടക്കം. പാലത്തിൽ നിന്നും ചാടുന്ന പൂച്ച സെലീനയുടെ അടുത്തെത്തിച്ചേരുന്നു. ആ പൂച്ചയുടെ കഴുത്തിലുള്ള മഞ്ഞ നിറത്തിലുള്ള ബാൻഡ് കാണുമ്പോൾ സെലീന എന്തൊക്കെയോ നിശ്ചയിച്ചു ഉറപ്പിക്കുന്നു.

റഫ് കട്ട് ഒരു സ്ട്രിപ്പ് ക്ലബ്ബിൽ കയറുന്നതും അവിടെ വെച്ചുള്ള ഫൈറ്റും മറ്റും രസകരം ആയിരുന്നു. എന്തുകൊണ്ട് സെലീന റഫ് കട്ടിനെ പിന്തുടരുന്നു എന്നുള്ളത് ക്ലൈമാക്സിൽ റിവീൽ ആകുന്നു.

അഞ്ചാമത്തെ ഈ ഷോർട്ടോടു കൂടി ഡീസി ആനിമേറ്റഡ് ഷോർട്ട് അവസാനിക്കുകയാണ്.