DC Animated Original Movies #15

രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാറ്റുമാന്റെ തിരിച്ചു വരവിനെ പറ്റി പറയുന്ന സിനിമ. ജേസൺ ടോഡ് എന്ന റോബിന്റെ മരണത്തിനു ശേഷം ബ്രൂസ് ബാറ്റ്മാൻ വേഷം അണിയുന്നത് നിർത്തുന്നു. കംമീഷണർ ഗോർഡൻ റിട്ടയേർഡ് ആകാനായി ഇനി അധികം നാളുകൾ ഇല്ല. ബാറ്റ്മാൻ അപ്രത്യക്ഷനായിട്ട് പത്തു വർഷം തികയുന്നു.

ഗോതം നഗരത്തിൽ അക്രമങ്ങൾ നാൾക്കു നാൾ വർധിച്ചു വരുന്നു. മ്യൂട്ടന്റ്സ് എന്നറിയപ്പെടുന്ന ഒരു സംഘം അക്രമങ്ങൾ അഴിച്ചു വിടുന്ന അവസ്ഥയിൽ ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന പ്രായാധിഖ്യം കൊണ്ട് ക്ഷീണിതനായ എന്നാൽ പോരാട്ട മനോഭാവമുള്ള ബാറ്റുമാനെ കാണാം.

പുതിയ റോബിൻ ആയ കാരി കെല്ലി, പുതിയ കമ്മീഷണർ യിൻഡൽ എന്നീ പുതിയ കഥാപാത്രങ്ങളെ കാണാം. ഡാർക് ആയ ഗ്രിപ്പിങ് ആയ ഒരു സ്റ്റോറി ലൈൻ ആയതിനാൽ ത്രില്ലിനു കുറവില്ല.