DC Animated Original Movies #17

DC Animated Movie Universe #1

ഡീസിയുടെ ഇതുവരെ ഇറങ്ങിയ ആനിമേഷൻ സിനിമകളിൽ നിന്നും വളരെ ഇന്ട്രെസ്റ്റിംഗ് ആയ കഥയാണ് പതിനേഴാമത്തെ ഈ ചിത്രത്തിന്റേത്. അതിനാൽ തന്നെ ഡീസി ഒരു യൂണിവേഴ്സിന് തുടക്കം കുറിക്കുകയാണ് ഈ സിനിമയിലൂടെ. ഈ സിനിമയുടെ കഥയുമായി യൂണിവേഴ്സിന് ബന്ധം അധികം ഇല്ല എങ്കിലും പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻ മുതലാണ് യൂണിവേഴ്സിന്റെ തുടക്കം.

Thawne ന്റെ ഗൂഢലക്ഷ്യം ജസ്റ്റിസ് ലീഗിന്റെ സഹായത്തോടെ പരാജയപ്പെയുത്തിയ പിറ്റേ ദിവസം ബാരി കണ്ണ് തുറക്കുമ്പോൾ മൊത്തത്തിലുള്ള ടൈംലൈൻ മാറിയതായി മനസിലാക്കുന്നു. തന്റെ അമ്മ ജീവനോടെയുണ്ട്, തനിക്കു പവർ ഇല്ല, അക്വാമാനും വണ്ടർ വുമണും ശത്രുക്കളായി.. അവർ മൂന്നാം ലോക മഹായുദ്ധത്തിനു ഒരുങ്ങുന്നു, ബാറ്റ്മാൻ ആയി പൊരുതുന്നത് ബ്രൂസ് അല്ല.. മറിച്ചു ബ്രൂസിന്റെ അച്ഛനാണ് തുടങ്ങി പല കാര്യങ്ങളും മാറിമറിഞ്ഞിരിക്കുന്നു.

ഈ ടൈംലൈൻ ഇതേപോലെ പോയാൽ വൈകാതെ ലോകം അവസാനിക്കുമെന്ന് മനസ്സിലാക്കിയ ബാരി ബാറ്റ്മാന്റെയും സൈബോർഗിന്റെയും സഹായത്തോടെ ടൈം ലൈൻ ശരിയാക്കുവാൻ ഇറങ്ങിതിരിക്കുന്നു. പക്ഷെ അതത്ര എളുപ്പം ആയിരുന്നില്ല.

ഒറ്റയിരുപ്പിനു കണ്ടു തീർക്കുക എന്നൊക്കെ പറയില്ലേ.. അതുപോലൊരു ഐറ്റം… കണ്ടില്ലെങ്കിൽ നഷ്ടം മാത്രം!