DC Animated Original Movies #19

DC Animated Movie Universe #3

ബാറ്റുമാന്റെ മകൻ.. അതേ.. ഡാമിയൻ വെയ്ൻ.. റാസ് അൽ ഖുൽന്റെ മകൾ റ്റാലിയ അൽ ഖുലിനും ബ്രൂസിനും ഉണ്ടായ മകൻ. റാസിന്റെ ശിക്ഷണത്തിൽ ആയോധനകലകൾ എല്ലാം ചെറുപ്പത്തിൽ തന്നെ പഠിച്ചു നല്ലൊരു യോദ്ധാവാണ് എന്ന് തെളിയിച്ച ആളാണ്‌ ഡാമിയൻ. ഡെത്ത്സ്ട്രോക്ക് അവിടെയെത്തി റാസിനെ കൊലപ്പെടുത്തുന്നു.

തന്റെ മുത്തച്ഛനെ കൊന്ന അയാളോടുള്ള പക ഡാമിയന്റെ മനസ്സിൽ എരിയുന്നു. പക്ഷെ റ്റാലിയ അവനെ അച്ഛനായ ബ്രൂസിന്റെ അടുത്ത് എത്തിക്കുന്നു. തനിക്കൊരു മകൻ ഉണ്ടെന്നു അപ്പോഴാണ് ബ്രൂസ് അറിയുന്നത്. ഡെത്ത് സ്ട്രോക്ക് ഗോതം സിറ്റിയിൽ ഉണ്ടെന്നറിഞ്ഞു കൊല്ലാനായി ഡാമിയനും കൊലയിൽ നിന്നും പിന്മാറാൻ നിർബന്ധിക്കുന്ന ബാറ്റ്മാൻ, നൈറ്റ്‌വിംഗ് എന്നിവരും..

ഡാമിയൻ എന്ന പുതിയ റോബിൻ ആറ്റിട്യൂട്ന്റെ കാര്യത്തിൽ ബ്രൂസിന്റെ അപ്പനായി വരും. Teen Titans ലെ പ്രധാനിയുടെ കഥ ഇവിടെ തുടങ്ങുന്നു.