2013 ൽ അറിഞ്ഞ ഒരു കഥയുടെ ബാക്കി അറിയാനായി വർഷങ്ങൾ നീണ്ട ഒരു കാത്തിരിപ്പ് തന്നെ വേണ്ടിവന്നു. കമൽ ഹാസൻ കഥ,തിരക്കഥ,സംഭാഷണം,ലിറിക്സ്,ഗായകൻ,കൊറിയോഗ്രാഫർ,നിർമ്മാതാവ്,അഭിനേതാവ്,സംവിധായകൻ എന്നിങ്ങനെ മൾട്ടി ടാസ്കിങ് നടത്തിയ വിശ്വരൂപം രണ്ടാം ഭാഗത്തിൽ പത്താമതായി നടത്തിയ രൂപം ആണ് രാഷ്ട്രീയം.

സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ മക്കൾ നീതി മയ്യം എന്ന സ്വന്തം പാർട്ടിയുടെ പരസ്യം കാണിക്കുന്നുണ്ട്. ഇതിനു മുൻപ് വിജയ് കാന്തിനെ പോലുള്ളവരാണ് സ്വന്തം സിനിമ രാഷ്‌ടീയത്തിനായി ഉപയോഗിച്ച് കൊണ്ടിരുന്നത്. ആ കൂട്ടത്തിലേക്ക് കമൽ കൂടി….

സിനിമയിലേക്ക് വരികയാണെങ്കിൽ ഡോക്കിൻസിന്റെ ശരീരം കൊണ്ട് വിസാമും കൂട്ടരും ലണ്ടനിലേക്ക് പോകുന്നിടത്താണ് തുടക്കം. വഴിയിൽ ആക്രമണം ഉണ്ടാകുന്നു. തുടർന്ന് ഹിറ്റ്ലറുടെ കാലത്തു കടലിൽ തള്ളിയ നിരുപദ്രവമായ ബോംബ് ആക്റ്റീവ് ചെയ്യാനുള്ള ഒമറിന്റെ നീക്കവും അത് തടയുന്ന നായകനും നിരൂപമായും അഷ്മിതയും തമ്മിലുള്ള വെർബൽ ക്യാറ്റ് ഫൈറ്റും ഒക്കെയായി ലൂ ബ്രേക്ക് ഇല്ലാതെ പോകുന്നുണ്ട്. പക്ഷെ ഇന്റർവെൽ വന്ന സീൻ ബോറായി തോന്നി.

Nuances and Symbolism എന്ന ഡിപ്പാർട്മെന്റിൽ സൗണ്ട് ആയി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുപക്ഷെ ഇനിയുള്ള കാഴ്ചകളിൽ പറ്റിയേക്കാം. രക്തത്തിൽ നിന്നും ഭൂപടം വരുന്നതും അടച്ചിട്ട വാതിലിനിടയിൽ കൂടി അമ്മയും മകനും തമ്മിലുള്ള ഫോട്ടോയുടെ ഷോട്ട് കാണിക്കുന്നതും വളരെ നന്നായി തോന്നി. ആദ്യഭാഗം കണ്ടവർക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് കമലിസം തന്നെയാകും.

രണ്ടാം പകുതി പെട്ടെന്ന് അവസാനിക്കുന്നത് പോലെ തോന്നും. പ്രതീക്ഷിച്ച വലിയ ഫൈറ്റോ കാര്യങ്ങളോ ഇല്ലാതെ തന്നെ സിംപിൾ ആയി അവസാനിക്കുന്നുണ്ട്. വിസാം എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള നിലപാട് ആ കഥാപാത്രത്തിന്റെ ആഴം കൂടുതലായി ചിത്രീകരിക്കുന്നുണ്ട്.

കമൽ ഹാസന്റ പ്രകടനം നന്നായിരുന്നു. മിതത്വം കലർന്ന അഭിനയവും ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുള്ള സംഭാഷണങ്ങളും കയ്യടി നേടുന്നുണ്ട്. രാഹുൽ ബോസുമായി ക്ലൈമാക്സിൽ നേർക്ക് നേർ വരുമ്പോൾ ഇരുവരുടെയും പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആയിരുന്നു. ഹാൻഡ് ടു ഹാൻഡ് കോംബാറ്റ് ആക്ഷൻ സീനുകൾ കൊള്ളാം…പക്ഷെ അതിലെ വയലൻസ് മുറിച്ചുമാറ്റിയിരിക്കുന്നു.

കുറവുകളായി നോക്കിയാൽ ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അഗ്രഹാര ഭാഷ സംസാരിക്കുന്ന ബ്രാഹ്മണർ തന്നെ ആകണം എന്ന് നിർബന്ധം ഉള്ളത് പോലെ തോന്നി. രണ്ടാം പകുതിയിൽ നിറയെ ലോജിക്കൽ ലൂപ്ഹോൾസ് കടന്നു വരുന്നുണ്ട്. നിരുപമയ്ക്ക് കേൾക്കാൻ സാധിക്കുന്ന രീതിയിൽ ക്ലാസിഫൈഡ് ആയ കാര്യങ്ങൾ പറയുന്ന മേലുദ്യോഗസ്ഥരും ക്ലൈമാക്സിൽ പരമ ബോർ ആയ അഭിനയം കാഴ്ച വെക്കുന്ന പൂജ കുമാറും സിനിമയെ കുറച്ചു താഴെ ഇറക്കുന്നു.

VFX വിഭാഗം നോക്കിയാൽ കുറച്ചധികം നിരാശരാകേണ്ടി വരും. ആക്ഷൻ സീനുകളിൽ ബാക്ക്ഗ്രൗണ്ട് അലൈന്മെന്റ്റ് ഒക്കെ കൃത്രിമത്വം നിറഞ്ഞതായിരുന്നു.

തമിഴിൽ കമൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് എല്ലാം എ സർട്ടിഫിക്കക്റ്റ് ആണ് ഇതുവരെ കിട്ടിയിരുന്നത്. പക്ഷെ ഈ സിനിമയ്ക്ക് അതില്ല. അതിന്റെ ഒരു കുറവ് ഇതിലും കാണാം. ആദ്യഭാഗം ആയി ഒരു താരതമ്യം ഒന്നും ഇല്ലാതെ സിംപിൾ ആയി ഒരു ആക്ഷൻ പടം കാണണം എന്നുള്ള മുൻ ധാരണയിൽ പോയാൽ സിനിമ തൃപ്തിപ്പെടുത്തിയേക്കാം .