DC Animated Original Movies #24

DC Animated Universe #6

DCAU വിലെ ബാറ്റ്മാൻ ട്രിലജിയിലെ മൂന്നാമത്തെ ചിത്രം. ഇതൊരു ട്രിളജി ആയി അവസാനിക്കും എന്ന് തോന്നുന്നില്ല, കാരണം ഒരു ഫുൾ ഫ്ലഡ്ജ് ആയ ബാറ്റ്മാൻ ടീമിനെ ഇതിൽ നമുക്ക് കാണാം. ബാറ്റ്മാൻ, ബാറ്റ് വുമൺ, റോബിൻ, നൈറ്റ് വിങ്, ബാറ്റ് വിംഗ് എന്നിവരൊക്കെ അടങ്ങുന്ന ടീമിലേക്ക് ബാറ്റ്ഗേൾ കൂടി ജോയിൻ ചെയ്യാൻ പോകുന്നിടത്താണ് ഈ സിനിമയുടെ അവസാനം. ഒരുപക്ഷെ ഇതുവരെ തീരുമാനങ്ങൾ ഒന്നും ആയില്ല എങ്കിലും ഭാവിയിൽ ഒരു തുടർച്ച ഉണ്ടായാലോ..

ഒരുകൂട്ടം ക്രിമിനല്സിനെ നേരിടുന്ന ബാറ്റ് വുമണിനെ രക്ഷിക്കാൻ ബാറ്റ്മാൻ എത്തുന്നു. അവിടെ നടക്കുന്ന പൊട്ടിത്തെറിയിൽ ബാറ്റ്മാൻ മരിച്ചു എന്ന് എല്ലാവരും വിശ്വസിക്കുന്നു. കാണാതായ ബാറ്റുമാനെ അന്വേഷിച്ചു ഹിമാലയത്തിൽ നിന്നും ഡാമിയൻ എത്തുന്നു. നൈറ്റ് വിംഗ്, ബാറ്റ് വുമൺ എന്നിവർ കൂടി ബാറ്റ്മാന്റെ തിരോധനത്തെ പറ്റി അന്വേഷിക്കാൻ ഇറങ്ങുന്നു. അന്വേഷണം അവസാനിക്കുന്നത് റ്റാലിയയിലാണ്.

ലെസ്ബിയൻ സൂപ്പർഹീറോ ആയ ബാറ്റ് വുമണിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം. റൂബി റോസ് ബാറ്റ് വുമൺ ആയി അഭിനയിക്കുന്ന സീരീസ് പ്രഖ്യാപിച്ചത് അറിഞ്ഞു കാണുമല്ലോ അല്ലെ.. കാത്തിരിക്കുന്നു ബാറ്റ് വുമണിന്റെ സാഹസങ്ങൾക്കായി….