റൊമാന്റിക് കോമഡികൾ അധികമായി വരാത്ത ഒരു ഇൻഡസ്ട്രി ആണ് തമിഴ് സിനിമ. ഒരു നായകൻ എസ്റ്റാബ്ലിഷ്‌ ആകണമെങ്കിൽ അവൻ ആക്ഷൻ ഹീറോ ആകണം എന്നുള്ള അലിഖിത നിയമമുള്ള ഇൻഡസ്ട്രി ആണെന്ന് തോന്നും പലപ്പോഴും പല നായകന്മാരുടെയും സിനിമകൾ കാണുമ്പോൾ. ഇടയ്ക്കിടെ പുതുമുഖങ്ങൾ അഭിനയിച്ച റോം കോം വരാറുണ്ട്. അത്തരത്തിൽ ഒന്നാണ് ബിഗ് ബോസ്സിൽ പാർട്ടിസിപ്പന്റ്സ് ആയി പിന്നീട് റിയൽ ലൈഫ് ജോഡികളായ ഹരീഷ് കല്യാൺ – റൈസ വിൽസൺ എന്നിവരുടെ പ്യാർ പ്രേമ കാതൽ.

ശ്രീ ഒരു ടെക്കി ആണ്. ദിവസവും ഓഫീസിന്റെ ജനലിലൂടെ സുന്ദരിയായ ഒരു പെണ്ണിനെ കാണാറുണ്ട്. അവളോട്‌ ഒരു വൺ വേ ലവ് അയാൾക്കുണ്ട്. പക്ഷെ പേര് പോലും അറിയില്ല. അങ്ങനെ ആ പെണ്ണ് ശ്രീയുടെ ഓഫീസിൽ തന്നെ ജോലിക്കെത്തുന്നു. സിന്ധുജ.. ആദ്യം ചെറിയ ചെറിയ സൗഹൃദം ഒക്കെയായി ഒരു നാൾ അവർ തമ്മിൽ വൺ നൈറ്റ് സ്റ്റാൻഡ് നടക്കുന്നു. Sex Is Not A Promise എന്ന് പറയാതെ പറഞ്ഞു സിന്ധുജ നമുക്ക് വീണ്ടും ഫ്രണ്ട്‌സ് ആകാം എന്ന് പറഞ്ഞാലും ശ്രീയുടെ മനസ്സിൽ അവളോട്‌ പ്രണയം മാത്രം. അവസാനം എന്താകും??

“ടൈറ്റാനിക് പടത്തിലേ വരറ ജാക്ക് മാതിരി എന്നെ പാക്കലെ.. അവൻ ഗതി താൻ ഉനക്കും” എന്നതുപോലെയുള്ള മലങ്കൾട്ട് ഡയലോഗുകൾ കൊണ്ട് സമ്പന്നമാണ് സിനിമ. യുവാൻ ശങ്കർ രാജ കുറെ പാട്ടുകൾ ഈ സിനിമയ്ക്കായി നല്കയിട്ടുണ്ട്. അതെല്ലാം തന്നെ മിനിറ്റുകളുടെ വ്യത്യാസത്തിൽ വന്നു ടോർച്ചർ ചെയ്യുന്നുമുണ്ട്.

ഹരീഷിനും റൈസയ്ക്കും അഭിനയിക്കാൻ ഓരോ കോഴ്സ് വീതം പഠിക്കുന്നത് നല്ലതാണ്. ബിഗ് ബോസ്സ് കൊണ്ടുണ്ടായ പ്രശസ്തി പുഴുങ്ങിയാൽ അഭിനയം ആകില്ലല്ലോ.. ഒരുപക്ഷെ ഈ സിനിമ ടാർഗറ്റ് ചെയ്യുന്നത് ടീനേജ് ഓഡിയന്സിനെ ആകാം.. അതാകും ഇമ്മാതിരി പൈങ്കിളി ആക്കിക്കളഞ്ഞത്. പക്ഷെ I’m Suffering From Kaadhal പോലുള്ള ഓൺലൈൻ ടീവി സീരിസ് ഒക്കെ കാണുന്ന ടീനേജ് ഓഡിയൻസ് ഇതൊക്കെ കണ്ടാൽ ബോറടിച്ചു ഒരു വഴിയാകും.

ഈ സിനിമ എത്രമാത്രം ബോറടിപ്പിക്കുന്ന എന്നതിന് ഉദാഹരണം പറയുക ആണെങ്കിൽ.. യാ… അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞാൽ ക്ലൈമാക്സ് ആകും.. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ റിവ്യൂ എഴുതുന്ന എന്നെ കണ്ടോ.. ബോറടി മാറ്റാനായി എഴുതി തുടങ്ങിയതാ.. ക്ലൈമാക്സ് നന്നാകും എന്നൊരു പ്രതീക്ഷയും ഇല്ല..

ങേ?? ഇത് കൊള്ളാല്ലോ.. ക്ലൈമാക്സിൽ വലിയ ക്ളീഷേ ഒക്കെ ഉടച്ചുമാറ്റി സംവിധായകൻ പുതിയട്രാക്കിൽ വന്നെന്നു കരുതിയതാ.. അഞ്ചു മിനിറ്റ് കൊണ്ട് അതുടച്ചു കയ്യിൽ തന്നു. ക്ലിഷേ അല്ലെന്നു പറഞ്ഞു ക്ലിഷെയിൽ തന്നെ എത്തിയ ഈ ക്‌ളൈമാക്‌സോടെ സിനിമയും തീരുന്നു.. ഈ എഴുത്തും…