DC Animated Original Movies #25

DC Animated Universe #7

ജസ്റ്റിസ് ലീഗിനെ നേരിടാനൊക്കെ ടീൻ ടൈറ്റൻസിനു കഴിയുമോ എന്നൊക്കെ സംശയം ഉണ്ടായിരുന്നു ഈ സിനിമ കാണുന്നതിന് മുൻപ്. തുടക്കത്തിൽ തന്നെ ജസ്റ്റിസ് ലീഗിനെ സഹായിക്കാൻ പുറപ്പെടുന്ന ഡാമിയൻ കാണാം. ബാറ്റ്മാൻ കൊടുത്ത ടാസ്ക് പൂർത്തിയാക്കാതെ അനാവശ്യ കാര്യങ്ങൾ ചെയ്തതിനു ടീം വർക്കിൽ വിശ്വസിക്കുന്നില്ല എന്നതായിരുന്നു ഡാമിയന്റെ മറുപടി. അതോടെ ബാറ്റ്മാൻ ഒരു തീരുമാനം എടുക്കുന്നു.

ടീൻ ടൈറ്റൻസിലേക്ക് ഡാമിയൻ അയക്കുന്നു. ആറ്റിറ്റിയൂഡിന്റെ കാര്യത്തിൽ ബ്രൂസിന്റെ അച്ഛനായി വരുമല്ലോ ഡാമിയൻ.. അവിടെ ഉള്ളവരെ എല്ലാം വെറുപ്പിച്ചു കൊണ്ടാണ് തുടക്കം. അത് ഒരു സംഘട്ടനത്തിൽ എത്തുകയും റേവൻ എന്ന പെൺകുട്ടിക്കും മാനവരാശിക്കും ഒരേ പോലെ വരാൻ പോകുന്ന ആപത്തിനെ പറ്റിയും ഡാമിയൻ മനസ്സിലാക്കുന്നു.

ഒറ്റയിരുപ്പിൽ കണ്ടു തീർക്കാവുന്ന എന്റർടൈനിംഗ് ആയ ചിത്രം. ജസ്റ്റിസ് ലീഗിലെ ചില അംഗങ്ങളെ ടൈറ്റൻസ് നേരിടന്നതൊക്കെ കാണാം. മൊത്തത്തിൽ നല്ലൊരു ടൈം പാസ്..