DC Animated Original Movies #30

DC Animated Universe #9

NB – ഈ സീരീസ് പിന്തുടരുന്നവർ ശ്രദ്ധിക്കുക. DCAU വിലെ എട്ടാമത്തെ ചിത്രമായ ജസ്റ്റിസ് ലീഗ് ഡാർക് ന്റെ നിരൂപണം സെർച്ച്‌ ചെയ്തു എടുക്കുക. ഞാൻ 2017 ൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത് ഒൻപതാമത്തെ ചിത്രമാണ്.

Justice League vs Teen Titans ന്റെ തുടർച്ചയായാണ് ഈ ചിത്രം തുടങ്ങുന്നത്. ആദ്യം കാണിക്കുന്നത് ആദ്യത്തെ റോബിൻ ആയ ഡിക്കിന്റെ നേതൃത്വത്തിലുള്ള കിഡ് ഫ്ലാഷ് ഒക്കെ അംഗമായുള്ള ആദ്യത്തെ ടീൻ ടൈറ്റൻസിൽ നിന്നുമാണ്. പിന്നീട് ഇന്നത്തെ കാലത്തേക്ക് തിരിയുമ്പോൾ മരണത്തെ കബളിപ്പിച്ച ഡെത്ത് സ്ട്രോക്ക് ഡാമിയന് മേലുള്ള പ്രതികാരത്തിൽ പല പദ്ധതികളും മെനയുന്നത് കാണാം.

പ്രധാന വില്ലനായ ബ്രദർ ബ്ലഡ്‌ ടൈറ്റൻസിന്റെ എല്ലാ പവറുകളും വലിച്ചെടുത്ത് സ്വയം അതെല്ലാം സ്വന്തമാക്കാനുള്ള ഒരു ഉപകരണം കണ്ടെത്തുന്നതും, ഡെത്ത് സ്ട്രോക്ക് മുഖേന ടീൻ ടൈറ്റൻസിൽ തന്നെ ഒരു ശത്രുവിനെ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു. നൈറ്റ് വിങ്ങിന്റെ നേതൃത്വത്തിൽ ടീൻ ടൈറ്റൻസ് ഇതൊക്കെ എങ്ങനെ അതിജീവിച്ചു എന്നതാണ് ബാക്കി കഥ.

പ്രധാന ആകർഷണം ടെറ എന്ന ടൈറ്റനും ബീസ്റ്റ് ബോയ് ആയുള്ള അവളുടെ അടുപ്പവും ആണ്. ക്ലൈമാക്സ് അൽപ്പം ടച്ചിങ് ആണ്. കാണുക.. സമയനഷ്ടം ഉണ്ടാകില്ല.