DC Animated Original Movies #31

DC Animated Universe #10

DCAU വിലെ ഏറ്റവും സ്റ്റൈലിഷ് ആയ ഒരു ചിത്രം. സൂപ്പർഹീറോകളെ മാറ്റി നിർത്തി സൂപ്പർവില്ലന്മാരെ അണിനിരത്തിയതിനാൽ സെക്സി ആയ ഒരു സിനിമ ലഭിച്ചു. പ്രധാന കഥാപാത്രങ്ങൾ ആരായാലും ആരൊക്കെ മരിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കാത്തതിനാൽ സിനിമ ഉടനീളം ഒരു ആകാംക്ഷ പ്രേക്ഷകനുണ്ടാകുന്നുണ്ട്.

തുടങ്ങുന്നത് തന്നെ ഡെഡ് ഷോട്ട് അടക്കം നാല് പേരെ അമാൻഡ ഒരു മിഷന് അയക്കുന്നതിലൂടെയാണ്. ചെറിയ ട്വിസ്റ്റും മറ്റുമായി ഡെഡ് ഷോട്ട് മാത്രമേ തിരിച്ചു എത്തുന്നുള്ളൂ.. തുടർന്ന് ടൈറ്റിൽ.. ആ നേരത്തുള്ള BGM… സിനിമയുടെ പ്രതീക്ഷ വർധിപ്പിക്കും.

ഒരു കാർഡ് നേടിയെടുക്കണം എന്ന മിഷൻ ആണ് അമാൻഡ ടാസ്ക് ഫോഴ്‌സ് X ന് നൽകുന്നത്. ആ കാർഡ് ഉണ്ടെങ്കിൽ നരകത്തിൽ പോകാതെ നേരെ സ്വർഗത്തിൽ എത്താം എന്നാണ് വിശ്വാസം. ഒരൊറ്റ തവണ മാത്രമേ അതുപയോഗിക്കാൻ കഴിയൂ.. അതിനായി സാവേജ്, അയാളുടെ പുത്രി എന്നിവരും പിറകെയുണ്ട്.

Strip Club, Lesbianism എന്നിവയൊക്കെ വിഷയമാകുന്ന സിനിമയിൽ ഹാർലി ക്വിന്ന് ആയിരിക്കും ഏവരുടെയും ഇഷ്ടകഥാപാത്രം. ഉടനീളം ആക്ഷൻ മൂഡ് നിലനിർത്തുന്ന നല്ല കിടിലൻ പടം.