DC Animated Original Movies #32

DC Animated Universe #11

DC Animated Original Movies ന്റെ തുടക്കം തന്നെ Superman Doomsday യിൽ നിന്നായിരുന്നു. പിന്നീട് ഒരു യൂണിവേഴ്‌സ് തന്നെ ഉണ്ടായി. Aa കഥ വീണ്ടും എത്തുകയാണ്.. വർഷങ്ങൾക്കു ശേഷം ക്രിയേറ്റ് ചെയ്തതിനാൽ വളരെയേറെ ക്രിയേറ്റീവ് ആയി പലതും ചെയ്തിട്ടുണ്ട്. സിനിമ തീർന്ന ശേഷമുള്ള കുറെ പോസ്റ്റ്‌ ആൻഡ് മിഡ് ക്രെഡിറ്റ്‌ സീനുകൾ അതിനു ഉദാഹരണം ആണ്.

പതിവുപോലെ ഒരു മോൺസ്റ്റർ ആക്രമിക്കാൻ എത്തുന്നു. വളരെയേറെ കഴിവുകൾ ഉള്ള, ജസ്റ്റിസ് ലീഗിനേക്കാൾ ശക്തിശാലി ആയ ആ മോൺസ്റ്ററിനെ പിടിച്ചുകെട്ടാൻ ആർക്കും തന്നെ കഴിയുന്നില്ല. ലീഗിലെ അംഗങ്ങൾക്കു മാരകമായി തന്നെ പരുക്കേൽക്കുന്നു. സൂപ്പർമാൻ പ്രതീക്ഷയുടെ അടയാളം ആണല്ലോ.. ഇത്തവണ തന്റെ ജീവൻ പണയം വെച്ചാണ് ഡൂംസ്‌ഡേയെ പരാജയപ്പെടുത്തുന്നത്. പോരാട്ടത്തിൽ സൂപ്പർമാൻ മരണപ്പെടുന്നു. ഒരു ഫ്യൂണറലോടെയാണ് സിനിമ അവസാനിക്കുന്നതും.

ഇമോഷണലി വളരെയേറെ അറ്റാച് ആകുന്നുണ്ട് ഈ ചിത്രം. ക്ലാർക്കിന്റെ മാനസിക പിരിമുറുക്കങ്ങളും ലൂയിസിനോടുള്ള പ്രണയവും വിഷയമാകുന്നുണ്ട്. ഇതിന്റെ തുടർച്ചയ്ക്കു വേണ്ടി കട്ട വെയ്റ്റിംഗ്!!