ഡീസിയുടെ യൂണിവേഴ്‌സുകളിലോ ആനിമേഷൻ ഒറിജിനൽ മൂവിസിലോ ഒന്നും പെടാത്ത ഒരു സിനിമയാണ് ബാറ്റ്മാൻ നിഞ്ച. ജാപ്പനീസ് അനിമേ പോലെയാണ് ഇതിന്റെ സ്ട്രക്ച്ചർ. അതിന്റെ കാരണം ഇത് ഡീസിയും ജാപ്പനീസ് കമ്പനിയും തമ്മിലുള്ള ജോയിന്റ് പ്രൊഡക്ഷൻ ആണ് എന്നതാണ്.

ഇത്ര നാൾ DCUAOM, DCAU ഒക്കെ കണ്ടിരുന്ന നമ്മൾക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് നിഞ്ച ഒരുക്കുന്നത്. ഓരോരോ സീനുകളും അത്രമേൽ മനസ്സിൽ പതിയുമെന്നതാണ് ഇതിന്റെ വിജയം.

ബാറ്റ്മാൻ + ടൈം ട്രാവൽ ആണ് പ്രമേയം. ടൈം ട്രാവലിലൂടെ ബാറ്റ്മാൻ എത്തുന്നത് പുരാതന ജപ്പാനിലാണ്. ബാറ്റ്മാൻ മാത്രമല്ല ആൽഫ്രഡ്‌, സെലീന, നൈറ്റ് വിംഗ്, റെഡ് ഹുഡ്, റോബിൻ, റെഡ് റോബിൻ എന്നിവരും അവിടെയുണ്ട്. പ്രധാന എതിരാളികളായ ജോക്കർ, ടു ഫേസ്, പെൻഗിന്, ഡെത്ത് സ്ട്രോക്ക് എന്നിവരും ആ കാലഘട്ടത്തിൽ അജയ്യനായി അവിടെയുണ്ടോ. ഗൊറില്ല ഗ്രോഡ് നിർമിച്ച മിഷീൻ ആണ് ഇവരെയെല്ലാവരെയും ഇവിടെയെത്തിച്ചത്. ബാറ്റുമാനും ഗൊറില്ലയും ഒരു നിബന്ധനയിൽ എത്തിച്ചേരുന്നു. ജോക്കറിനെതിരെയുള്ള പടയോട്ടത്തിൽ ബാറ്റ്മാൻ ഗൊറില്ലയാൽ ചതിക്കപ്പെടുന്നു.

തന്റെ ടെക്നൊളജികൾ ഒന്നും ഇല്ലെങ്കിലും ബാറ്റ്മാൻ എങ്ങനെ അവിടുന്ന് ശത്രുക്കളെ കീഴ്‌പ്പെടുത്തി തിരിച്ചു തങ്ങളുടെ ടൈം ലൈനിൽ എത്തുന്നു എന്നത് നല്ല കിടു ആയി പറഞ്ഞ സിനിമ.