DC Animated Original Movies #28

ഡീസിയുടെ കഥാപാത്രങ്ങളിൽ വ്യക്തിപരമായി ഏറ്റവും കൂടുതൽ ഇഷ്ടമുള്ളയാളാണ് ഹാർളി ക്വിൻ. വിറ്റി ആയുള്ള ഡയലോഗുകളും വോയിസ്‌ കാസ്റ്റ് എപ്പോഴും പെർഫെക്റ്റ് ആകുന്നതിനാൽ പലപ്പോഴും ഹാര്ലിയുടെ പോർഷനുകൾ കൂടുതൽ ആസ്വാദ്യകരമായിരിക്കും. അത്തരത്തിൽ ഹാർളി ബാറ്റുമാന്റെ കൂടെ ചേരുന്ന കഥ പറയുന്ന സിനിമയാണിത്.

ഫ്‌ളൂറോണിക് മാനും പോയ്സൺ ഐവിയും കൂടെ ചേർന്ന് അപകടകരമായ പലതും പ്ലാൻ ചെയ്യുന്നത് ബാറ്റുമാനും നൈറ്റ് വിങും മനസ്സിലാക്കുന്നു. അവർക്കു ഹാർലിയുടെ സഹായം തേടേണ്ടി വരുന്നു. പോയ്സൺ ഐവിയുടെ വേണ്ടപ്പെട്ട സുഹൃത്ത് ആണല്ലോ ഹാർളി. പക്ഷെ പുള്ളിക്കാരി പരോളിന്‌ പുറത്തിറങ്ങി ഇപ്പോൾ ഒളിവിലാണ്. ആദ്യം അവളെ കണ്ടെത്തണം.

നൈറ്റ് വിങും ഹാർളിയും തമ്മിലുള്ള കെമിസ്ട്രി കിടു ആയിരുന്നു. പതിവുപോലെ കിടിലൻ ഡയലോഗുകൾ എല്ലാം ഹാർലിക്ക് സ്വന്തം. നല്ല കിടിലൻ എന്റർടൈനർ എന്ന് തന്നെ പറയാം…