DC Animated Original Movies #26

ഇതുവരെ കണ്ട ചിത്രങ്ങളിൽ നിന്നും വിഭിന്നമായി ഈ സിനിമയെ വ്യത്യാസപ്പെടുത്തുന്നത് എന്തെന്നാൽ ബാറ്റ്ഗേളും ബാറ്റുമാനും തമ്മിലുള്ള ബന്ധമാണ്. കൂടാതെ ജോക്കർ എന്ന പ്രശസ്ത വില്ലന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി നമുക്ക് കാണാം. സാധാരണക്കാരനായ ജോക്കർ എങ്ങനെ ക്രൂരനായ മനസ്സിനുടമയായി എന്നത് ഒരു സീരീസ് ഓഫ് ഫ്ലാഷ്ബാക്കിലൂടെ പറയുന്നുണ്ട്.

ബാർബരയെ എന്തുകൊണ്ട് ഇങ്ങനെ ചിത്രീകരിച്ചു എന്ന് വ്യക്തമല്ല. ഇൻറർനെറ്റിൽ നോക്കിയപ്പോൾ ഇതിന്റെ പേരിൽ കുറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബാര്ബറയെ വെടിവെച്ചു അരയ്ക്കു കീഴേയ്ക്ക് തളർത്തി കിടത്തുന്ന ക്രൂരനായ വില്ലനായി ജോക്കർ എത്തുന്നുണ്ട്. അയാളുടെ യഥാർത്ഥ പ്ലാൻ ഗോർഡനെ ഒരു മാനസിക രോഗി ആക്കുക എന്നതാണ്.

സിനിമയുടെ ഡാർക് മൂഡ് പലപ്പോഴും ഭയപ്പെടുത്തും വിധമായിരുന്നു. ബാറ്റ്മാൻ ഫിലോസഫിയിൽ കൂടിയുള്ള അവസാനം ഒരു തൃപ്തി തന്നില്ല എന്നതാണ് സത്യം.