DC Animated Original Movies #29

വിക്ടോറിയൻ കാലഘട്ടത്തിലെ ബാറ്റുമാന്റെ സാഹസങ്ങളാണ് സിനിമ പറയുന്നത്. പെട്ടെന്ന് പുരാതന കാലഘട്ടത്തിലേക്ക് ഒരു പറിച്ചുനടൽ ആയതിനാൽ ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. മാത്രമല്ല R റേറ്റഡ് ആയതിനാൽ അത്യാവശ്യം എരിവും പുളിയുമൊക്കെ ഉള്ള ഒരു കഥ കൂടിയാണ്.

ജാക്ക് ദി റിപ്പർ എന്നൊരു കൊലയാളി ഗോതം നഗരത്തിൽ എത്തിയിട്ടുണ്ട്.അയാളുടെ കൊലപാതകങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.സെലീനയുടെയും കംമീഷണർ ഗോർഡന്റെ സഹായത്തോടെ ബാറ്റ്മാൻ കൊലയാളിയെ കണ്ടെത്താനായി ഇറങ്ങുകയാണ്.

ബ്രൂസും സെലീനയും തമ്മിലുള്ള അടുപ്പവും നല്ലൊരു സസ്‌പെൻസും ഒക്കെയായി ബാറ്റുമാന്റെ കഥ വളരെയേറെ നിഗൂഢതകൾ നിറഞ്ഞതായി അവതരിപ്പിച്ചിരിക്കുന്നു. വളരെയേറെ എൻജോയ് ചെയ്തു കാണാൻ പറ്റിയ ഒരു സിനിമ.