“പ്രതികാരത്തിന്റെ ടൈം ലൂപ്”

Movie – A Day (2017)

Genre – Thriller

Language – Korean

പ്രശസ്തനായ ഒരു ഡോക്ടർ UN ൽ മീറ്റിംഗ് ഒക്കെ കഴിഞ്ഞു തന്റെ മകളെ കാണാനുള്ള യാത്രയിൽ വഴിയിൽ വെച്ചൊരു അപകടം കാണുന്നു. ഒരു ടാക്സി ആയിരുന്നു അത്.ഡ്രൈവറും ഗുരുതരമായ പരിക്കിലും പിന്നിലെ സീറ്റിൽ ഇരുന്ന സ്ത്രീ മരണപ്പെടുകയും ചെയ്തു. അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്.ആ ടാക്സി ഒരു പെൺകുട്ടിയെ ഇടിക്കുകയും ആ കുട്ടി സ്പോട്ടിൽ മരണപ്പെടുകയും ചെയ്തു. അത് ഡോക്ടറുടെ മകൾ ആയിരുന്നു.

വീണ്ടും ടൈം ലൂപ് വരുന്നു.മകളുടെ മരണം തടയാൻ അയാൾ ഒരുപാട് ശ്രമിക്കുന്നു.പക്ഷെ ഓരോ തവണയും പരാജയപ്പെടുന്നു.ടൈം ലൂപ് തനിക്കു മാത്രം സംഭവിക്കുന്നതാണോ എന്ന സംശയം വൈകാതെ മാറുന്നു.കാറിനു പിൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ ഭർത്താവിനും ഇതേ പോലെ സംഭവിക്കുന്നുണ്ട്. പക്ഷെ ഇരുവർക്കും മരണം തടയാൻ ആകുന്നില്ല. അപ്പോഴാണ് ഇതൊരു അപകടം അല്ല എന്നും 3 വർഷങ്ങൾ നീണ്ട പ്രതികാരകഥ ഇതിനു പിന്നിൽ ഉണ്ടെന്നും അറിയുന്നത്.

ഒന്നര മണിക്കൂറിൽ നല്ല പേസിങ്ങിൽ കഥ നീങ്ങുന്ന ത്രില്ലർ ചിത്രം. ഒരൊറ്റ നിമിഷം പോലും ബോറടിക്കുന്നില്ല.ആദ്യത്തെ അരമണിക്കൂർ Edge Of Tomorrow പോലെ ടൈം ലൂപ്പുകളുടെ മേളമാണ്.ഒരൊറ്റ ദിവസത്തെ കഥയിൽ ഒരുപാട് ലൂപ്പുകൾ ഒക്കെ വരുമ്പോൾ കഥ സങ്കീർണ്ണം ആകുമെന്ന ഭയമെന്നും വേണ്ട.വളരെ സിംപിൾ ആയി കഥ മുന്നോട്ടു നീങ്ങുന്നു.

മാനുഷിക വികാരങ്ങൾക്ക് പ്രാധാന്യം നൽകി അവസാനിക്കുന്ന ക്ലൈമാക്സ് തന്നെയാണ് ഇവിടെയും നമ്മെ കാത്തിരിക്കുന്നത്. ഹാപ്പി എൻഡിങ് ഒരുപാട് സന്തോഷം തരുന്ന ഒന്നായതിനാൽ പരിഭവവുമില്ല. നല്ലൊരു ടൈം പാസ് ത്രില്ലർ!

Click To Download Movie