“കിടുവയെ പിടിക്കുന്ന കടുവ”

Movie – Who Am I (2014)

Genre – Techno Thriller

Language – German

ബെഞ്ചമിൻ ഒരു ഹാക്കറാണ്. ചെറുകിട ഹാക്കിങ് ഒക്കെ ചെയ്തു പോകുന്നു. ഡാർക്ക്‌ നെറ്റിൽ MRX എന്ന് പോലുള്ള മുഖം അറിയാത്ത ഒരു ഹാക്കറെ ഏവരും മിടുമിടുക്കനായി കണക്കാക്കുന്നു. Clay എന്ന പേരിൽ ബെഞ്ചമിനും 3 കൂട്ടുകാരും ഒരു ഹാക്കിങ് ടീം ഉണ്ടാക്കുന്നു. MRX ന്റെ പ്രശംസ നേടാനായി അവർ പലതും ചെയ്യുന്നു എങ്കിലും അയാൾ അവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. MRX ന്റെ മാത്രമല്ല മൊത്തം സൈബർ ലോകത്തിനെ തന്നെ ഞെട്ടിക്കുന്ന ഹാക്കിങ് ചെയ്യാൻ ഒരുങ്ങുകയാണ് നാൽവർസംഘം.

സൈബർ ലോകത്തെ ചതിയും മറ്റും ഇതിവൃത്തമാക്കുന്ന സിനിമയിൽ നായകനും കൂട്ടരും തന്നെ ജയിക്കും എന്നുള്ള തോന്നൽ നമ്മുടെ മനസ്സിൽ ഉണ്ടായാലും പ്ലോട്ട് ട്വിസ്റ്റ്‌ മറ്റൊരു രീതിയിലേക്ക് മാറ്റുന്നുണ്ട്. എതിരാളിയെ നിസാരക്കാരനായി കാണരുത് എന്നത് മറന്നുകൊണ്ടുള്ള നായകന്റെ നീക്കങ്ങളും ഊരാക്കുടുക്കിൽ നിന്നും രക്ഷപെടാൻ ഉള്ള പദ്ധതികളും നല്ലൊരു ത്രിൽ റൈഡ് ആണ് സമ്മാനിക്കുന്നത്.

ടെക്നോ ത്രില്ലർ എന്ന നിലയിൽ പൂർണ്ണമായും എൻഗേജ് ചെയ്യിക്കുന്ന നല്ലൊരു ത്രില്ലർ. ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന ആഖ്യാനം. ഒരൊറ്റ സെക്കന്റ്‌ പോലും പേസിങ് സ്ലോ ആകുന്നില്ല. പലയിടങ്ങളിലും ഫേമസ് ആയ സസ്പെൻസ് ത്രില്ലറുകളുടെ നിഴൽ വരുന്നു എങ്കിലും അവസാനം കിടിലൻ ട്വിസ്റ്റുകൾ നൽകി അവസാനിക്കുന്നു.

Click To Download Film