ഒരുപക്ഷെ നോളൻ ചിത്രങ്ങളിൽ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള ചിത്രമാകും ഇൻസോംനിയ. ബാക്കിയുള്ള ചിത്രങ്ങളെ ഏവരും പ്രശംസിക്കുന്ന പോലെ ഈ ചിത്രത്തെ സമീപിക്കുന്നത് കണ്ടിട്ടില്ല. മാനുഷിക വികാര വൈകല്യങ്ങളെ വളരെ മനോഹരമായി ചിത്രീകരിച്ച ചിത്രമാണ് ഇൻസോംനിയ.

പ്രഗത്ഭനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ അലാസ്‌കയിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാൻ എത്തുന്നിടത്ത് സിനിമ തുടങ്ങുന്നു. അലാസ്‌കയിൽ സൂര്യൻ അസ്തമിക്കുന്നില്ല. രാത്രിയിലും പകൽ പോലെ വെളിച്ചം ഉണ്ടാകും. പക്ഷെ ഈയൊരു കാരണം കൊണ്ടല്ല നായകൻറെ ഉറക്കം ഇല്ലാതെ ആകുന്നത്.

നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിനുള്ളിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നുണ്ടോ? അൽ പാച്ചിനോയുടെ ആയാലും റോബിൻ വില്ലിയംസിന്റെ ആയാലും കഥാപാത്രങ്ങൾ ഒരുപാട് ഡിമെൻഷനിൽ സഞ്ചരിക്കുന്നുണ്ട്. ചെയ്ത കാര്യങ്ങളോട് കുറ്റബോധം ഇല്ലാത്ത ഒരുവൻ ആണെങ്കിൽ അവന്റെ പ്രവർത്തികളിൽ അത് പ്രകടമാകും.

സസ്പെൻസോ ട്വിസ്റ്റോ ഒന്നും തന്നെ സിനിമ ഓഫർ ചെയ്യുന്നില്ല. പക്ഷെ ആദ്യാവസാനം വരെയുള്ള മനുഷ്യമനസ്സുകളുടെ കളി എന്ന നിലയിൽ ചിത്രം എൻഗേജിങ് ആണ്.