DC Animated Original Movies #20

Suicide Squad is always hot!! എന്ന് അടിവരയിട്ടു പറയുന്ന മറ്റൊരു ചിത്രം. ഇത്തവണ സ്‌ക്വാഡിന്റെ കൂടെ ബാറ്റ്മാൻ, ജോക്കർ എന്നിവർ കൂടി കൂടുമ്പോൾ എന്റർടൈനന്റിന്റെ അളവ് കൂടുമല്ലോ അല്ലെ…

അമാൻഡ വാളർ ഇത്തവണ ടാസ്ക് ഫോഴ്സ് X നോട് ആവശ്യപ്പെടുന്നത് അർഖം അസൈലത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ആണ്. പതിവുപോലെ അവർ ശിക്ഷ ഇളവും ഓഫർ ചെയ്യുന്നുണ്ട്. പക്ഷെ ബാറ്റുമാന്റെ കണ്ണ് വെട്ടിച്ചു അത് ചെയ്യുക അസാധ്യം തന്നെ എന്നവർക്ക് അറിയാം. അതിനിടെ ഗോതം നഗരത്തെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ഒരു ബോംബ് ജോക്കറിന്റെ കൈവശം ഉണ്ടെന്നറിയുന്നു. അമാണ്ടയുടെ യഥാർത്ഥ ലക്ഷ്യം എന്ത്‌? സ്‌ക്വാഡ് അംഗങ്ങൾ രക്ഷപ്പെടുമോ എന്നൊക്കെയാണ് ബാക്കി കഥ.

ഇതിനു മുൻപ് എപ്പോഴൊക്കെ സൂയിസൈഡ് സ്‌ക്വാഡ് സിനിമകൾ വന്നിട്ടുണ്ടോ, അതുപോലെയൊക്കെ തന്നെ… നല്ല കിടിലൻ എന്റർടൈനർ..