DC Animated Original Movies #23

മറ്റൊരു യൂണിവേസിൽ നടക്കുന്ന ജസ്റ്റിസ് ലീഗിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരുപക്ഷെ ഡീസീ കോമിക്സിന്റെ ഏറ്റവും വലിയ വിജയവും ഇതാണ്. അവർ ക്രിയേറ്റീവ് ആയി ഒരുപാട് കാര്യങ്ങൾ കഥകളിൽ കൊണ്ടുവരുന്നു. എന്നാൽ ഇതൊന്നും ഡീസിയുടെ സിനിമകളിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലായിരിക്കും. ഭാവിയിൽ അവയൊക്കെ വരുമായിരിക്കും. ഒന്നുണ്ട്.. ഡീസി ആനിമേഷൻ സീരീസ് ഇതോടെ അവസാനിക്കുകയാണ്. ഇത് മുഴുവൻ കണ്ടു തീർത്ത ആളെന്ന നിലയിൽ ഞാനിപ്പോൾ ഡീസിയുടെ ഒരു ഫാൻ ആണ്. MCU പോലെ DCEU വും ഉയരങ്ങളിൽ എത്തട്ടെ!

കുറച്ചു സൈന്റിസ്റ്റുകളുടെ മരണം ജസ്റ്റിസ് ലീഗിന്റെ പേരിലാകുന്നു. അമാൻഡ വാളർ അടങ്ങുന്ന ഗവണ്മെന്റിന്റെ ഒഫീഷ്യൽസ് ലീഗിനോട് കീഴ്പെടാൻ ആവശ്യപ്പെടുകയാണ്. അതിനിടെ ലൂതറിന്റെ പ്രോജക്ട് ഫെയർ പ്ലേ എന്ന പ്രോജക്ടും മരണങ്ങളും തമ്മിൽ എന്തേലും ബന്ധമുണ്ടോ എന്ന സംശയം ജസ്റ്റിസ് ലീഗിന് തോന്നുന്നു.

നല്ലൊരു കഥ ത്രില്ലിംഗ് ആയി തന്നെ പറഞ്ഞു അവസാനിപ്പിച്ചിരുന്നു. A Good Time Pass Watch!!