Marvel Animation Heroes United സീരീസിൽ രണ്ടു സിനിമകളുണ്ട്. അതിൽ രണ്ടാമത്തെ ചിത്രം. ആദ്യത്തേത് അയൺ മാനും ഹൾക്കും തമ്മിലുള്ള കോമ്പിനേഷൻ ആയിരുന്നു എങ്കിൽ ഇത്തവണ ക്യാപ്റ്റൻ അമേരിക്കയും അയൺ മാനും ഒത്തുചേരുകയാണ്. ക്ലൈമാക്സിൽ ഹൾക്കും എത്തുന്നുണ്ട്.

റെഡ് സ്കൾ, ടാസ്ക് മാസ്റ്റർ എന്നീ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്ന രണ്ടു സൂപ്പർ ഹീറോസുകളെ നമുക്ക് കാണാം. ക്യാപ്റ്റൻ അമേരിക്കയുടെ കഴിവുകളും ആയോധനമുറകളും അതേപടി പകർത്താനുള്ള ടാസ്ക് മാസ്റ്ററുടെയും റെഡ് സ്കള്ളിന്റെയും പദ്ധതികൾ ക്യാപ്ടന്റെയും ടോണിയുടെയും ബുദ്ധിപൂർവമായ നീക്കങ്ങൾ മൂലം തകരുന്നു.

Predicted ആണ് എന്നുള്ള ക്യാപ്റ്റന്റെ കുറവും Tactics And Strategy ഇല്ലെന്നുള്ള ടോണിയുടെ കുറവും ഇരുവരും പരസ്പരം പറയുന്നുണ്ട്. കഥാപാത്രമായി യാതൊരു ഗുണവും ഇല്ല എങ്കിലും ആനിമേഷൻ കണ്ടിരിക്കാൻ കൊള്ളാം. 8 വയസ്സിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യം വച്ചായിരിക്കും മാർവൽ ഈ സിനിമ എടുത്തത്.