Heroes United എന്ന മാർവൽ ആനിമേഷനിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. പേര് പോലെ തന്നെ അയൺ മാനും ഹൾക്കും ചേർന്ന് മാനവരാശിയെ രക്ഷപ്പെടുത്തുന്ന തീം.

ഹൈഡ്രയുടെ രണ്ടു തലതെറിച്ച സൈന്റിസ്റ്റുകൾ ചേർന്ന് ടോണിയുടെ ആർമറിലേക്ക് ഹൾക്കിന്റെ ഗാമ റേഡിയേഷൻ ചേർത്ത് ഒരു ആയുധം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷെ അത് എനർജി കൺസ്യൂ ചെയ്യുന്ന Zzzax എന്ന് പേരുള്ള ഒരു ദുഷ്ടശക്തിയായി മാറുന്നു. പതിവുപോലെ അയണ്മാനും ഹൾക്കും ചേർന്ന് രക്ഷപ്പെടുത്താൻ ഒന്നിച്ചു പോരാടുന്നു.

Heroes United സീരീസിലെ രണ്ടു ആനിമേഷൻ പടവും തീരെ ചെറിയ കുട്ടികളെ ഉദ്ദേശിച്ചു പുറത്തിറക്കിയതാകണം. കാരണം കഥാപാത്രമായി ഒന്നും തന്നെയില്ല. കൂടുതൽ തട്ടുപൊളിപ്പൻ ആക്ഷൻ സീനുകൾ ഉള്ളതിനാൽ കുട്ടികൾക്ക് ഇഷ്ടപ്പെടും. രണ്ടു സിനിമയും നിരാശയാണ് സമ്മാനിച്ചത്.