2014 ൽ മാർവൽ അനിമേയുടെ കൊളാബറേഷനോട് കൂടി പുറത്തിറങ്ങിയ oru ആനിമേഷൻ സിനിമയാണ് അവേഞ്ചേഴ്‌സ് കോൺഫിഡൻഷ്യൽ. പ്രധാനമായും ഇതിൽ കഥാപാത്രങ്ങൾ ആകുന്നത് പണിഷറും ബ്ലാക്ക് വിഡോയുമാണ്.

ഷീൽഡിന്റെ നോട്ടപ്പുള്ളിയായ ഒരു ആയുധക്കടത്തുകാരനെ പനിഷർ കൊല്ലാനൊരുങ്ങുന്നു. ആ സമയം നിക്ക് ഫ്യൂറി അവിടെയെത്തുന്നു. ഇരുവരുടെയും ആവശ്യം ഒന്നായതിനാൽ ഷീൽഡിന് വേണ്ടി വർക്ക്‌ ചെയ്യാൻ പറയുന്നു. Vere വഴിയില്ലാതെ ബ്ലാക്ക് വിഡോയുടെ കൂടെ ചേർന്ന് ഒരു മിഷന് ഒരുങ്ങുകയാണ് പനിഷർ.

ഏകദേശം ഒന്നര മണിക്കൂറിനടുത്ത് നീളമുള്ള ഈ സിനിമ നല്ല ബോറടിയാണ് സമ്മാനിക്കുന്നത്. Heroes United നെ അപേക്ഷിച്ചു നോക്കിയാൽ ഒരു കഥ ഉണ്ടെങ്കിലും ഒട്ടും ആസ്വാദ്യകരമായി തോന്നിയില്ല. അവസാനം അയൺ മാൻ, ഹൾക്, തോർ എന്നിവരൊക്കെ വരുന്നുണ്ട്. ആ സമയം വരെ ക്ഷമിച്ചിരുന്നു കാണാൻ പറ്റിയാൽ നല്ലത്…