Marvel Animated Features #7

പ്ലാനറ്റ് ഹൾക് വലിയൊരു കോമിക് ആണ്. ധാരാളം കഥാപാത്രങ്ങൾ അണിനിരക്കുന്ന, അഡ്വെഞ്ചറുകൾ ധാരാളമുള്ള ഒരു കോമിക്. അത് സിനിമയാക്കിയപ്പോൾ നല്ലൊരു എന്റർടൈനർ തന്നെയായി മാറി.

ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത,വൻ നഷ്ടങ്ങൾ മാത്രം വിതയ്ക്കുന്ന, വിനാശകാരിയായ ഹൾക്കിനെ ഭൂമിയിൽ നിന്നും മാറ്റി മറ്റൊരു പ്ലാനറ്റിലേക്ക് അയക്കുവാൻ അവേഞ്ചേഴ്‌സ് തീരുമാനിക്കുന്നു. ഹൾക്ക് അല്ലെ ആള്.. സ്‌പേസ് ഷിപ് തകർത്തു സക്കാർ എന്ന പ്ലാനറ്റിലേക്ക് വന്നു വീഴുന്നു. റെഡ് കിങ് ഭരിക്കുന്ന അവിടം ഹൾക് ചെല്ലുന്നതു മൂലമുള്ള മാറ്റങ്ങളും പോരാട്ടങ്ങളുമാണ് ബാക്കി കഥ.

ഗ്ലാഡിയേറ്റർ മോഡലിലുള്ള ആക്ഷൻ സീനുകളും ചില നല്ല നർമരംഗങ്ങളും ഒക്കെയായി നല്ലൊരു ആസ്വാദനം നൽകാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ആക്ഷൻ സീനുകൾ കൂടുതൽ ഉള്ളതിനാൽ ഒട്ടും ബോറടിയില്ല.