Marvel Animated Features #1

2006ൽ ആയിരുന്നു Marvel Animated Features എന്ന 8 ആനിമേഷൻ സിനിമകൾ അടങ്ങുന്ന സീരീസിന്റെ തുടക്കം. അവേഞ്ചേഴ്സിൽ തന്നെ ആയിരുന്നു ഇതിന്റെ തുടക്കം.

മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന സ്റ്റീവിനെ നിക്ക് ഫ്യൂറി കണ്ടെത്തുന്നിടത്താണ് തുടക്കം. ET കളുടെ ആക്രമണം ഭൂമിയിൽ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള ഷീൽഡിന്റെ ശ്രമവും അയൺ മാൻ ആരാണ് എന്നറിയാനുള്ള ഫ്യൂറിയുടെ ശ്രമവും തന്നിൽ നിന്നും ഹൾക്കിനെ ഇല്ലാതെ ആക്കാൻ, അല്ലെങ്കിൽ ഹൾക്കിനെ നിയന്ത്രണത്തിൽ കൊണ്ട് വരാനുള്ള ബ്രൂസിന്റെ ശ്രമവും ഒക്കെയായി ധാരാളം കഥകൾ പറയുന്നുണ്ട് ഈ ചിത്രം.

പിം – ജാനറ്റ് എന്നിവരുമായുള്ള സ്റ്റാർക്കിന്റെ ഡയലോഗുകൾ പലതും ചിരിപ്പിക്കുന്നവ ആയിരുന്നു. ജാർവിസ് എന്ന കഥാപാത്രം ഒരു AI ആയാണ് നമ്മൾ കൂടുതലും കണ്ടിരിക്കുന്നത്. ഇതിൽ ജാർവിസ് എന്ന മനുഷ്യനെ കാണാം. തോർ പതിവുപോലെ ഷോ ഓഫ് ഒക്കെ കാണിച്ചു വന്നു അടിവാങ്ങികൂട്ടുന്നു. മൊത്തത്തിൽ നല്ലൊരു എന്റർടൈനർ തന്നെയാണ് ചിത്രം.