Marvel Animated Features #2

Ultimate Avengers ന്റെ തുടർച്ചയായി കഥ പറയുന്ന ചിത്രം. ഇത്തവണ കൂടുതൽ ഫോക്കസ് ചെയ്യുന്നത് ടിച്ചാലയിലാണ്. ടിച്ചാല എങ്ങനെ ബ്ലാക്ക് പാന്തർ ആകുന്നു എന്നതും ഈ സിനിമയിലൂടെ പറയുന്നുണ്ട്.

വക്കാണ്ടയിലെ രാജാവും ബ്ലാക്ക് പാന്തറുമായ ടിച്ചാക്കയുടെ മകൻ കാലങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു. എന്നാൽ വക്കാണ്ടയിൽ സമാധാനം അധികം നിലനിൽക്കുന്നില്ല. ക്ലെയ്‌സറുടെ കയ്യാൽ റ്റിച്ചാക്ക കൊല്ലപ്പെടുന്നു. തന്റെ പിതാവിന്റെ മരണശേഷം ടിച്ചാല വക്കാൻഡയിലെ രാജാവും പുതിയ ബ്ലാക്ക് പാന്തരും ആകുന്നു.

ക്ലെയ്‌സർ നെ പറ്റി കൂടുതൽ അറിയുന്നത് ക്യാപ്റ്റൻ അമേരിക്കയ്ക്ക് ആയതിനാൽ ഇതേപ്പറ്റി സംസാരിക്കാൻ ടിച്ചാല ഷീൽഡിൽ എത്തുന്നു. അച്ഛന്റെ മരണവും ഇനി വരാൻ പോകുന്ന ആപത്തുകൾക്കും ഒരേ ഉത്തരം എന്ന് മനസ്സിലാക്കുന്ന അവഞ്ചേഴ്‌സ് അതിനായി പോരാടുന്നതാണ് ബാക്കി കഥ.

ക്യാപ്റ്റനും മറ്റുള്ളവരും മരിച്ചു കിടക്കുന്ന ഭാവികാലം കാണുന്നത് ടോണി അല്ല, തോർ ആണ് ഈ സിനിമയിൽ. അതുപോലെ MCU ആയി നോക്കിയാൽ രസകരമായ ചില മാറ്റങ്ങളൊക്കെയുണ്ട് ഈ സിനിമയിൽ. മുൻ ചിത്രം പോലെ തന്നെ നല്ലൊരു പോപ്‌കോൺ എന്റർടൈനർ.