ഏവലിൻ എന്നോട് പറഞ്ഞത് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് കുറെ നാളുകളായി എന്നാണ്. എന്റെ മകൾ മാഡലിൻ എന്നോട് ശരിക്കും സംസാരിക്കാറു പോലുമില്ല. എന്റെ ജീവിതത്തിൽ എനിക്ക് എന്താണ് നഷ്ടമാകുന്നതെന്നു മനസ്സിലാകുന്നില്ല. ഞാൻ മിസ്സ്‌ ചെയ്യുന്നത് എന്താകും?

🎥Movie – Christopher Robin

🎬Genre – Fantasy Drama

🎥Language – English

🔰🔰🔰Whats Good??🔰🔰🔰

മാഡലൈനും ഹൺഡ്രഡ് ഏക്കർ വൂഡിലെ കൂട്ടരും ലണ്ടനിലേക്ക് പോകുന്ന രംഗങ്ങൾ, ഹൃദയസ്പർശിയായ ക്ലൈമാക്സ്

🔰🔰🔰Whats Bad??🔰🔰🔰

ഒരു ഫാന്റസി കോമഡി എന്ന ലേബലിൽ ഇറങ്ങിയ ചിത്രത്തിന് മെലോഡ്രാമയുടെ സ്പീഡാണ് ഉള്ളത്.ആദ്യത്തെ ഒരു മണിക്കൂറോളം ഇഴഞ്ഞു നീങ്ങുന്ന കഥ കൃത്യമായ പേസിങ്ങിൽ എത്തുന്നത് രണ്ടാം പകുതിയിലാണ്.

🔰🔰🔰Watch Or Not??🔰🔰🔰

A.A. Milne രചിച്ച Winnie The Pooh എന്ന ഫേമസ് ആയ ഡിസ്നി കഥാപാത്രം ഒരുപക്ഷെ പലരുടെയും ചെറുപ്പത്തിലേ നൊസ്റ്റാൾജിയ ആകും. ക്രിസ്റ്റഫർ റോബിൻ എന്ന പേര് രചയിതാവിന്റെ സ്വന്തം മകന്റെ പേര് തന്നെയാണ്. റോബിൻ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുവാൻ തീരുമാനിക്കുമ്പോൾ പൂഹും കൂട്ടരും നൽകുന്ന യാത്രയപ്പിൽ നിന്നാണ് സിനിമയുടെ തുടക്കം.

30 വർഷങ്ങൾ കഴിഞ്ഞിട്ടും ഹൺഡ്രഡ് ഏക്കറിലേക്ക് റോബിൻ എത്തുന്നില്ല. വിന്നിയും കൂട്ടരും റോബിനെ ഓർക്കാത്ത ദിവസമല്ല.തന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം റോബിൻ ജീവിതം തള്ളിനീക്കുമ്പോൾ, റോബിൻ വരാറുള്ള വാതിലിലൂടെ വിന്നി നടന്നെത്തുന്നത് ലണ്ടനിലേക്ക് ആണ്.തുടർന്ന് വിന്നിയെ തിരിച്ചു എത്തിക്കാനുള്ള യാത്രയും മറ്റുമാണ് സിനിമയുടെ കഥ.

ഡിസ്നിയുടെ സിനിമയാണ്..കുട്ടികൾക്ക് ഒരു വിരുന്നാണ് എന്നൊക്കെ കരുതി ഫാമിലി ആയി പോയിക്കണ്ടു ആഘോഷിക്കാനുള്ള ഒരു സിനിമയായി തോന്നിയില്ല. കോമഡി എന്നത് പേരിൽ മാത്രം ഒതുക്കി കൂടുതൽ ഡ്രാമയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആദ്യപകുതി ശരിക്കും ബോറടിപ്പിക്കുന്നുണ്ട്.

രണ്ടാമത്തെ പകുതി കൃത്യമായ പേസിങ്ങിൽ എത്തുന്നുണ്ട്. ലൈവ് ആക്ഷൻ CGI ഒക്കെ വളരെ നന്നായിട്ടുണ്ട്. സാധാരണ ഡിസ്‌നി സിനിമകൾ പോലെ ഒരു എന്റർടൈനർ ആയിരുന്നില്ല എങ്കിലും ചിത്രം നിരാശപ്പെടുത്തുന്നില്ല.ക്ലൈമാക്സ് നല്ലൊരു ഫീൽ തരുന്നുണ്ട്.