ഇത്രയും നാൾ കണ്ടുമറന്ന ഒരു ആഖ്യാനത്തിലൂടെ വീണ്ടും ഒരു സിനിമ എന്ന രീതി തുടരാതെ ഔട്ട്‌ ഓഫ് ദി ബോക്സ് ആയി ഒരു സിനിമ പ്രേക്ഷകന് നൽകുവാൻ സംവിധായകൻ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. Oru കൾട്ട് സ്റ്റാറ്റസ് നേടുകയോ അല്ലെങ്കിൽ നീഷേ ഓഡിയന്സിനു മാത്രമായി ഒതുങ്ങാണോ എന്നും ഒരേപോലെ നിരൂപക-പ്രേക്ഷക പ്രശംസ പിടിച്ചു പറ്റണോ എന്നും സംവിധായകന് തീരുമാനിക്കാം. ഒഫ് കോഴ്സ്..മറ്റുള്ളവർക്ക് വേണ്ടിയല്ല.. തനിക്കു ഇഷ്ടമുള്ളത് പോലെയാണ് സിനിമ എടുക്കേണ്ടത്.. എന്നാൽ മുൻപ് എവിടെയോ കണ്ടു മറന്ന ഇംഗ്ലീഷോ കൊറിയനോ ആയ ഏതോ ഒരു ചിത്രത്തിന്റെ സ്വാധീനം നല്ല രീതിയിൽ കോകില നൽകുന്നുണ്ട്.

🔰🔰🔰Whats Good??🔰🔰🔰

യോഗി ബാബുവിന്റെ വൺലൈനറും ടോണി എന്ന കഥാപാത്രത്തിന്റെ മാനറിസവും ഹൈലൈറ്റ് ആകുമ്പോൾ ആദ്യപകുതിയിലെ ബ്ലാക്ക് കോമഡികളും നന്നായി വർക്ഔട്ട് ആകുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

ബ്ലാക്ക് കോമഡി ഇരുതലമൂർച്ചയുള്ള വാൾ ആകുന്നു എന്നതിന്റെ ഉദാഹരണം ആയും ഈ സിനിമയുടെ രണ്ടാം പകുതി പറയാം. ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

കോലമാവ്‌ കോകില ഒരു ഡ്രഗ് ഫിലിം ആണ്. പണത്തിനു ആവശ്യം വരുന്ന ഘട്ടത്തിൽ കോകില എന്ന നായികയ്ക്ക് ഡ്രഗ് കടത്തേണ്ടി വരുന്നു. മൈസൂർ പാക്ക് കടത്തും പോലെ എളുപ്പമായാണ് കടത്തുന്നത് എന്നത് വേറേ കാര്യം. ഏതാണ്ട് മുപ്പതു കിലോമീറ്ററിൽ താഴെയുള്ള ദൂരത്തേക്ക് സാധനം കടത്തണം എന്ന സാഹസിക കൃത്യം കോകില നന്നായി ചെയ്തു വരുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് ബാക്കി കഥ.

ക്യാരക്ടർ ഡെവലപ്മെന്റിനു വേണ്ടി കുറച്ചധികം സമയം എടുക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ പല കഥാപാത്രങ്ങൾക്കും എക്‌സ്‌പോസിഷൻ കുറവായതിനാൽ ചെറിയ ലാഗ് ഫീൽ ചെയ്യേണ്ടി വരും. അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ നട്ടെല്ല് തന്നെയാണ്.

രസകരമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിലുണ്ട്. അതിൽ തന്നെ ടോണി എന്ന് പേരുള്ളയാൾ കിടു ആയിരുന്നു. ഭാവിയിൽ കുറെ സിനിമകളിൽ നമുക്ക് ടിയാനെ കാണാം. നാൻ കടവുൾ രാജേന്ദ്രൻ പതിവുപോലെ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ജോണർ സിനിമകളിൽ എടുക്കാവുന്ന അത്രയും സിനിമാറ്റിക് ലിബർട്ടി സംവിധായകൻ എടുത്തിട്ടുണ്ട്.

നയൻ‌താര മുഖത്ത് നിഷ്കളങ്ക ഭാവം മാത്രമായി സിനിമ മുഴുവൻ അഭിനയിക്കുന്നു. ഒരു പരിധി കഴിയുമ്പോൾ ആ ഭാവം ഇറിറ്റേഷനും നൽകുന്നുണ്ട്. ക്ലൈമാക്സ് ആവറേജിൽ മാത്രമായി ഒതുങ്ങുവാൻ മേല്പറഞ്ഞ കാരണങ്ങൾ നിരത്താം.

🔰🔰🔰Last Word🔰🔰🔰

കോകിലയ്ക്ക് ചില ഹൈ മൊമെന്റ്‌സ്‌ ഉണ്ട്. നല്ല പെർഫെക്ട് ബ്ലെൻഡിൽ ഉള്ള ബ്ലാക്ക് കോമഡികൾ. എന്നാൽ ചിലയിടങ്ങളിൽ അത് ഫലിക്കാതെ പോകുമ്പോൾ ആ സ്‌പേസ് ബ്ലാങ്ക് ആകുന്നു. കുറവുകളായി പറയാൻ അധികം ഇല്ലാത്തതിനാലും കൂടുതൽ പോസിറ്റീവ് സൈഡ് ആയതിനാലും കോകില നിരാശ നൽകുന്നില്ല.