“അവർക്ക് എങ്ങനെ ധൈര്യം വന്നു ഞങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാൻ?? മരണത്തേക്കാളേറെ അതാണ് ഏറ്റവും വിഷമിപ്പിച്ചത്..കമ്മ്യൂണിസ്റ്റുകാരുടെ തലവന്റെ കഴുത്തറുക്കണം എന്ന ലക്ഷ്യത്തോടെ ഇത്രനാൾ കൊടിയ പരിശീലനം നേടിയ ഞങ്ങളെ അവരുടെ കൂട്ടത്തിൽ ചേർത്ത് പറയുന്നതിൽ പരം അപമാനം വേറെ എന്തുണ്ട്?

Movie – Silmido (2004)

Genre – Action

Language – Korean

ഫ്രണ്ട് എന്ന ചിത്രം സ്വന്തമാക്കിയ നേട്ടത്തെ തകർത്തു ഏറ്റവും വലിയ പണംവാരി പടമായി മാറിയ ചിത്രം. നടന്ന ഒരു സംഭവത്തെ ഇത്തിരി ഫിക്ഷൻ കലർത്തി പറഞ്ഞിരിക്കുകയാണ് ഇവിടെ. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ പറ്റി ആർക്കും തന്നെ അറിയില്ല എന്നതിനാൽ ഫിക്ഷൻ കലർത്താൻ എളുപ്പവുമായിരുന്നു.

എഴുപതുകളുടെ ആദ്യത്തിൽ നോർത്ത് കൊറിയൻ ഭരണാധികാരിയായ Kim ll sung നെ കൊലപ്പെടുത്താനായി യൂണിറ്റ് 684 എന്ന പേരിൽ വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളെ വെച്ച് ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്ന. സിൽമിഡോ എന്ന ദ്വീപിൽ വെച്ച് അവർക്കു കഠിന പരിശീലനം നൽകുകയായിരുന്നു. അതികഠിനമായ പരിശീലനം നേടി സ്വയം ഒരു ആയുധമായി മാറിയ ആ യൂണിറ്റിനോട് തങ്ങൾ ഇത് വരെ ലക്ഷ്യമായി കണ്ട അസാസിനേഷൻ റദ്ദു ചെയ്തതായി അറിയിക്കുന്നു. പിന്നീടുള്ള അവരുടെ ജീവിതത്തിനു ഭയത്തിന്റെ നിഴൽ കൂടെയുണ്ടായിരുന്നു.

രണ്ടു മണിക്കൂർ 15 മിനുട്ട് നീളമുള്ള സിനിമ ഒരിക്കൽ പോലും ബോറടിക്കുന്നില്ല. തടവുപുള്ളികൾക്ക് നൽകുന്ന പരിശീലനവും മറ്റുമായി മുന്നോട്ടു പോകുന്ന കഥയിൽ കാര്യമായ വഴിത്തിരിവ് പലപ്പോഴായി ഉണ്ടാകുന്നുണ്ട്.അതൊക്കെ ത്രില്ലിംഗ് ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

സൈനികരും തടവുപുള്ളികളുമായുള്ള വൈകാരിക ബന്ധവും അവസാനത്തെ അരമണിക്കൂറിൽ ഒരേപോലെ ഇമോഷണൽ ആയും ത്രില്ലിംഗ് ആയും കഥ പറഞ്ഞു അവസാനിപ്പിക്കുന്നുണ്ട്. പൂർണ്ണ സംതൃപ്തിയോടെ സിനിമ കേടുതീർക്കാം എന്നുറപ്പ്!